Select Your Language

Notifications

webdunia
webdunia
webdunia
webdunia

വണ്ണം കൂടിയവര്‍ക്ക് സാരി ചേരില്ല,മോശം കമന്റിന് ചുട്ടമറുപടിയുമായി സുരേഷ് ഗോപിയുടെ മകള്‍

Bhagya Suresh reacts

കെ ആര്‍ അനൂപ്

, ബുധന്‍, 7 ജൂണ്‍ 2023 (15:07 IST)
സുരേഷ് ഗോപിയുടെ മക്കള്‍ ഭാഗ്യ സുരേഷിനെ നേരെ ബോഡി ഷെയ്മിംഗ്.യുബിസിയില്‍ നിന്ന് ബിരുദം നേടിയ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചതായിരുന്നു താരപുത്രി. പിന്നാലെ മോശം കമന്റുമായി ഒരാളെത്തി. നീളത്തേയ്ക്കാള്‍ വണ്ണം കൂടിയവര്‍ക്ക് സാരി ചേരില്ല, പാശ്ചാത്യ വേഷമാണ് നല്ലത് എന്നായിരുന്നു എന്നതായിരുന്നു അയാള്‍ ഫോട്ടോയ്ക്ക് താഴെ എഴുതിയത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bhagya (@bhagya_suresh)

ഇഷ്ടപ്പെടുന്ന വേഷം ഇനിയും താന്‍ ധരിക്കുമെന്നായിരുന്നു ഭാഗ്യ അയാള്‍ക്ക് നല്‍കിയ മറുപടി.നീളത്തേയ്ക്കാള്‍ വീതി ഉള്ള ആള്‍ക്ക് സാരി ചേരുന്ന വസ്ത്രമല്ല. പാശ്ചാത്യ വസ്ത്രങ്ങളായ പാവാടയും ബ്ലൗസും താങ്കളെ ഒന്നുകൂടി സ്മാര്‍ട്ടാക്കും എന്നതായിരുന്നു കമന്റ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bhagya (@bhagya_suresh)

'ആരും ചോദിച്ചില്ലെങ്കിലും വിലയേറിയ അഭിപ്രായം താങ്കള്‍ അറിയിച്ചതിന് നന്ദി. എന്റെ വീതിയെയും നീളത്തെയും കുറിച്ച് താങ്കള്‍ ആശങ്കപ്പെടേണ്ട. എനിക്ക് യോജിച്ചത് എന്ന് എനിക്ക് തോന്നുന്നവ ഇനിയും ഞാന്‍ ധരിക്കും. പാശ്ചാത്യരെപ്പോലെ ഇടപെടാന്‍ നിര്‍ബന്ധിതരാകുന്ന ഒരു രാജ്യത്ത് എന്റെ വേരുകളെ ബഹുമാനിക്കുന്ന തരത്തില്‍ കേരള പരമ്പരാഗത സാരിയാണ് എന്റെ ബിരുദദാന ചടങ്ങില്‍ ഞാന്‍ ധരിക്കാന്‍ ആഗ്രഹിച്ചത്. മറ്റുള്ളവരുടെ ശരീരത്തെയും വസ്ത്രങ്ങളെയും പറ്റി ആശങ്കപ്പെടാതെ സ്വന്തം കാര്യം നോക്കൂവെന്നുമാണ് ഭാഗ്യ സുരേഷ് കുറിച്ചത്.
 
 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Bigg Boss Malayalam Season 5: ശോഭ ബിഗ് ബോസില്‍ നിന്ന് പുറത്തേക്ക് ! നാടകീയ രംഗങ്ങള്‍