''ഈ നിയമം മാറും, അല്ലെങ്കില്‍ നമ്മള്‍ മാറ്റണം'' - ഇതാണ് ഓരോ സ്ത്രീയും പറയാൻ ആഗ്രഹിക്കുന്നത്! വീഡിയോ വൈറലാകുന്നു
'ഇതാണ് ഓരോ സ്ത്രീയും പറയാനാഗ്രഹിക്കുന്നത്'!!! ആ ഫേസ്ബുക്ക് വീഡിയോ വൈറലാകുന്നു!
കൊച്ചിയിൽ പ്രമുഖനടി ആക്രമിക്കപ്പെട്ടതോടെ സ്ത്രീ സുരക്ഷയ്ക്കായി ചലച്ചിത്രലോകം ഉണർന്ന് പ്രവർത്തിക്കുകയാണ്. തുടക്കം മുതൽ തന്റെ പ്രതികരണം വ്യക്തമാക്കി രംഗത്തെത്തിയ നടിയാണ് ഭാഗ്യലക്ഷ്മി. ഇതുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ പറയാന്‍ ആഗ്രഹിക്കുന്നത് എന്ന തലവാചകത്തോടെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായിരിക്കുകയാണ്.
സ്ത്രീകളെല്ലാം പറയാനാഗ്രഹിക്കുന്നതാണ് ഈ വീഡിയോയിലൂടെ പറയുന്നത് എന്ന് പറഞ്ഞാണ് മറുപടി എന്ന സിനിമയുടെ അവസാന രംഗത്തിലെ ഭാമയുടെ പ്രസംഗത്തിന്റെ രണ്ട് മിനിറ്റ് വീഡിയോ ഭാഗ്യലക്ഷ്മി പോസ്റ്റ് ചെയ്തിരിക്കുന്നത്.