Webdunia - Bharat's app for daily news and videos

Install App

ഭർത്താവിൻ്റെ മരണം തളർത്തി, എല്ലാം മറന്നു; സിനിമ ഉപേക്ഷിക്കാനുള്ള കാരണം പറഞ്ഞ് ഭാനുപ്രിയ

നൃത്തത്തോടുള്ള തന്റെ അഭിനിവേശത്തെ കുറിച്ച് പലവേദികളിലും ഭാനുപ്രിയ വാചാലയായിട്ടുണ്ട്.

നിഹാരിക കെ.എസ്
ചൊവ്വ, 4 ഫെബ്രുവരി 2025 (08:41 IST)
ഭാനുപ്രിയയെ ഓർത്തിരിക്കാൻ മലയാളികൾക്ക് അധികം സിനിമകളുടെ ഒന്നും ആവശ്യമില്ല. അഴകിയരാവണൻ എന്ന ഒരൊറ്റ സിനിമ മതി.  രാജശിൽപിയും കുലവും ഭാനുപ്രിയയെ മലയാളികൾക്ക് കൂടുതൽ പ്രിയങ്കരി ആക്കി. പ്രഗത്ഭയായ കുച്ചിപ്പുടി നർത്തകി കൂടിയാണ് 54-കാരിയായ ഭാനുപ്രിയ. നൃത്തത്തോടുള്ള തന്റെ അഭിനിവേശത്തെ കുറിച്ച് പലവേദികളിലും ഭാനുപ്രിയ വാചാലയായിട്ടുണ്ട്.
 
ഇപ്പോഴിതാ തന്റെ ആരോഗ്യസ്ഥിതിയെ പറ്റി തുറന്നുപറഞ്ഞുകൊണ്ട് ഭാനുപ്രിയ നൽകിയ അഭിമുഖം ചർച്ചയാവുകയാണ്. തന്റെ ജീവിതത്തിൽ നേരിട്ട അപ്രതീക്ഷിത ആഘാതം ഓർമ നഷ്ടപ്പെടുന്നതിലേകക്ക് നയിച്ചുവെന്നും സിനിമയും ഏറ്റവും പ്രിയപ്പെട്ട നൃത്തവും വരെ ഉപേക്ഷിക്കേണ്ട സാഹചര്യത്തിലേക്കെത്തിയെന്നും ഭാനുപ്രിയ പറയുന്നു. ഭർത്താവിന്റെ ആകസ്മിക മരണമാണ് ഭാനുപ്രിയയ്ക്ക് തിരിച്ചടിയായത്. 
 
1998-ലാണ് ഭാനുപ്രിയയും ആദർശ് കൗശലും വിവാഹിതരാകുന്നത്. എന്നാൽ 2005 മുതൽ ഇരുവരും അകന്നുജീവിക്കാനാരംഭിച്ചു. അങ്ങനെയിരിക്കെ 2018-ൽ ആദർശ് മരണപ്പെട്ടു. ഇത് ഭാനുപ്രിയയെ മാനസികമായി തളർത്തി. പിന്നാലെ ഓർമക്കുറവ് വന്നുതുടങ്ങി. അൽപനേരത്തിനുള്ളിൽ നിസ്സാരകാര്യങ്ങൾ പോലും മറന്നുപോകുന്ന അവസ്ഥയിലേക്ക് ഭാനുപ്രിയയെത്തി. താൻ സ്ഥിരം ചെയ്തുകൊണ്ടിരുന്ന കാര്യങ്ങൾ പോലും മറന്നുപോകുന്ന അവസ്ഥയിലേക്ക് ഭാനുപ്രിയയെത്തി. താൻ സ്ഥിരം ചെയ്തുകൊണ്ടിരുന്ന കാര്യങ്ങൾ പോലും മറന്നുപോകുന്ന നിലയിലേക്കെത്തി. ഡയലോഗുകളെല്ലാം പെട്ടന്ന് മറന്നു. അതോടയാണ് ഭാനുപ്രിയ സിനിമ ഉപേക്ഷിച്ചത്. ഒന്നും ഡാൻസും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍വകലാശാല പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താന്‍ പദ്ധതി: നിയമസഭയില്‍ പ്രഖ്യാപനം നടത്തി ഉന്നത വിദ്യാഭ്യാസ മന്ത്രി

സിഎം സാര്‍ പകവീട്ടല്‍ ഇങ്ങനെ വേണമായിരുന്നോ; തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെതിരെ ചോദ്യങ്ങളുമായി വിജയ്

അമ്മയുമായുള്ള ബന്ധത്തെ സംശയിച്ച് മകന്‍ അയല്‍ക്കാരനെ കൊലപ്പെടുത്തി; രാജേന്ദ്രന്റെ മരണം കൊലപാതകമാണെന്ന് പോലീസ്

തലസ്ഥാന നഗരിയില്‍ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ ഉപേക്ഷിക്കപ്പെട്ട നിലയില്‍

Vijay TVK: 'ഒന്നും ഒന്നിനും പരിഹാരമാകില്ലെന്ന് അറിയാം, തെറ്റ് ചെയ്തിട്ടില്ല': ഒടുവിൽ മൗനം വെടിഞ്ഞ് വിജയ്

അടുത്ത ലേഖനം
Show comments