വിവാഹമോചനം നേടി നടി വീണ നായര്‍. ഭര്‍ത്താവില്‍ നിന്ന് അകന്നാണ് കഴിയുന്നതെന്നും നിയമപരമായ വിവാഹമോചനത്തിന് ശ്രമം നടക്കുന്നുവെന്നും വീണ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു ഇക്കാര്യം പറഞ്ഞിരുന്നത്. എന്റെ മോന്‍ നല്ല ഹാപ്പിയാണ്. അവന്‍ ഞങ്ങളെ രണ്ടുപേരെയും മിസ്സ് ചെയ്യുന്നില്ല. കണ്ണന്‍ വരുമ്പോള്‍ അവന്‍ അദ്ദേഹത്തിന്റെ കൂടെ പുറത്തു പോകാറുണ്ട്. എനിക്ക് ഒരമ്മയുടെ സ്‌നേഹം മാത്രമേ കൊടുക്കാന്‍ പറ്റൂ. അച്ഛന്റെ സ്‌നേഹം കൊടുക്കാന്‍ പറ്റില്ല. അത് അവന് അദ്ദേഹത്തിലൂടെ ഇപ്പോഴും കിട്ടുന്നുണ്ട്-വീണാ നായര്‍ പറഞ്ഞു.
അതേസമയം ബിഗ് ബോസ് ദാമ്പത്യ ജീവിതത്തെ ബാധിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വീണ നിഷേധിച്ചിരുന്നു. കുടുംബ കോടതിയില്‍ എത്തിയാണ് വിവാഹമോചനത്തിന്റെ അവസാന നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വിവിധ യൂട്യൂബ് ചാനലുകളിലൂടെ പുറത്തുവന്നിട്ടുണ്ട്.