Select Your Language

Notifications

webdunia
webdunia
webdunia
webdunia

അടിവസ്ത്രം ചെറുതായിരിക്കണമെന്ന് സംവിധായകൻ പറഞ്ഞു, ആളുകൾക്ക് അത് മതി!; ദുരനുഭവം പങ്കുവെച്ച് പ്രിയങ്ക ചോപ്ര

'ആളുകൾ സിനിമ കാണാൻ വരുന്നത് ഇവളെ അടിവസ്ത്രം ധരിച്ച് കാണാനാണ്. അതിനാൽ വളരെ ഇറക്കം കുറഞ്ഞ വസ്ത്രം മതി', സംവിധായകൻ പറഞ്ഞത് ഇങ്ങനെ.

അടിവസ്ത്രം ചെറുതായിരിക്കണമെന്ന് സംവിധായകൻ പറഞ്ഞു, ആളുകൾക്ക് അത് മതി!; ദുരനുഭവം പങ്കുവെച്ച് പ്രിയങ്ക ചോപ്ര

നിഹാരിക കെ.എസ്

, ശനി, 1 ഫെബ്രുവരി 2025 (11:44 IST)
നടൻ വിജയ്‌യുടെ 'തമിഴൻ' എന്ന ചിത്രത്തിലൂടെ കരിയർ ആരംഭിച്ച ആളാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചതിന് പിന്നാലെ പ്രിയങ്കയ്ക്ക് കൈ നിറയെ പ്രോജക്ടുകൾ ആയിരുന്നു. ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കത്തിലുണ്ടായൊരു മോശം അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി. തന്റെ പത്തൊമ്പതാം വയസിലുണ്ടായ അനുഭവമാണ് താരം പങ്കുവെക്കുന്നത്. 
 
ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ തന്റെ വസ്ത്രത്തിന് ഇറക്കം കുറച്ച് മതിയെന്നും ആളുകൾ സിനിമ കാണാൻ വരുന്നത് നടിയുടെ അടിവസ്ത്രം കാണാനാണെന്നും ഒരു സംവിധായകൻ പറഞ്ഞതായി പ്രിയങ്ക വെളിപ്പെടുത്തി. ഫോബ്‌സ് പവർ വുമൺ സമ്മിറ്റിലാണ് നടിയുടെ പ്രതികരണം.
 
'ഒരു ചിത്രത്തിലെ പാട്ട് രംഗത്തിൽ നായകനെ വശീകരിക്കുന്നതാണ് ചിത്രീകരിക്കുന്നത്. ഞാൻ വളരെയധികം എക്‌സൈറ്റഡ് ആയിരുന്നു. തുടർന്ന് സംവിധായകൻ തന്റെ വസ്ത്രത്തെക്കുറിച്ച് സ്‌റ്റൈലിസ്റ്റിനോട് സംസാരിക്കുന്നു. ഞാൻ അദ്ദേഹത്തിന് പിന്നിലായി നിൽക്കുകയായിരുന്നു. അദ്ദേഹം കസേരയിൽ അധികാരഭാവത്തോടെ ഇരിക്കുന്നു. അദ്ദേഹം ഫോൺ എടുത്തു. ആളുകൾ സിനിമ കാണാൻ വരുന്നത് ഇവളെ അടിവസ്ത്രം ധരിച്ച് കാണാനാണ്. അതിനാൽ വളരെ ഇറക്കം കുറഞ്ഞ വസ്ത്രം മതി. എനിക്ക് അവളുടെ അടിവസ്ത്രം കാണണം. മുമ്പിൽ ഇരിക്കുന്നവർക്ക് ഇവളുടെ അടിവസ്ത്രം കാണാൻ സാധിക്കണം. അയാൾ നാല് തവണ അങ്ങനെ പറഞ്ഞു,' പ്രിയങ്ക പറഞ്ഞത് ഇങ്ങനെ.
 
അത് കേട്ടതും സെറ്റിൽ നിന്നും വീട്ടിലേക്ക് തിരിച്ചു പോയെന്നും തന്റെ അമ്മയോട് നടന്നത് പറഞ്ഞു കൊണ്ട് പൊട്ടിക്കരഞ്ഞെന്നും പ്രിയങ്ക പറഞ്ഞു. പിന്നീട് ആ സിനിമയിൽ അഭിനയിക്കില്ലെന്ന് സംവിധായകനെ അറിയിച്ചുവെന്നും അതിന് ശേഷം ഇതുവരേയും ആ സംവിധായകനൊപ്പം സിനിമ ചെയ്തിട്ടുമില്ലെന്നും പ്രിയങ്ക വെളിപ്പെടുത്തി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കന്യാസ്ത്രീ ആകാൻ മോഹിച്ച പെൺകുട്ടി, വിവാഹവും വിവാഹമോചനവും; റിമി ടോമിയുടെ ജീവിതം