Webdunia - Bharat's app for daily news and videos

Install App

ഇവിടെ ഭീമനാകുന്നത് മോഹന്‍ലാല്‍ അല്ല, ഹോളിവുഡ് നടനാണ്!

Webdunia
ബുധന്‍, 10 ജനുവരി 2018 (14:42 IST)
മോഹന്‍ലാല്‍ ഭീമസേനനായി അഭിനയിക്കുന്ന ‘മഹാഭാരതം’ സിനിമയുടെ വിശേഷങ്ങളറിയാന്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നവരാണ് മലയാളികള്‍. ആ കഥാപാത്രത്തിന്‍റെ ലുക്കിനായുള്ള ആദ്യ പരിശീലനങ്ങളിലാണ് ഇപ്പോള്‍ മോഹന്‍ലാല്‍.
 
എന്നാല്‍, ഭീമസേനനായി ഒരു ഹോളിവുഡ് നടന്‍ അഭിനയിച്ചാല്‍ എങ്ങനെയുണ്ടാവും? മോഹന്‍ലാലിന് പകരം ഹോളിവുഡ് താരമോ എന്ന് ചിന്തിക്കേണ്ട. ഇത് മറ്റൊരു പ്രൊജക്ടിന്‍റെ കാര്യമാണ്.
 
ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന ‘മഹാവീര്‍ കര്‍ണ’ എന്ന ചിത്രത്തില്‍ ഭീമസേനനായി ഹോളിവുഡ് നടന്‍ അഭിനയിക്കുന്നു. ആര്‍ എസ് വിമല്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
 
ചിത്രത്തില്‍ കര്‍ണനായി അഭിനയിക്കുന്നത് ചിയാന്‍ വിക്രമാണ്. ഹിന്ദിയിലും തമിഴിലുമായി ചിത്രീകരിക്കുന്ന സിനിമയുടെ ബജറ്റ് 300 കോടി രൂപയാണ്. 2019 അവസാനം റിലീസ് ചെയ്യാനുള്ള ഉദ്ദേശത്തോടെയാണ് മഹാവീര്‍ കര്‍ണയുടെ ജോലികള്‍ പുരോഗമിക്കുന്നത്.
 
എന്തായാലും മോഹന്‍ലാലിന്‍റെ ഭീമനും ഹോളിവുഡ് താരത്തിന്‍റെ ഭീമനും തമ്മില്‍ ഒരു താരതമ്യത്തിനുള്ള സാധ്യത തെളിയുകയാണ്. കാത്തിരിക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അൻപത്തിനാലാം വയസിലും ചെറുപ്പക്കാരനെന്ന് പറഞ്ഞുനടക്കുന്നു, രാഹുൽ ഗാന്ധിയെ പരിഹസിച്ച് അമിത് ഷാ

ഇറാഖ് സന്ദര്‍ശനത്തിനിടെ എനിക്കുനേരെ വധശ്രമം ഉണ്ടായി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

പുഷ്പ 2 പ്രദര്‍ശനത്തിനിടെയുണ്ടായ തിരക്ക്; മരിച്ച യുവതിയുടെ മകന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു

നഴ്സിംഗ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

പോലീസില്‍ ആത്മഹത്യ തുടര്‍ക്കഥയാകുന്നു; പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

അടുത്ത ലേഖനം
Show comments