ഇനിയും മാസങ്ങളോളം ഷൂട്ട് ചെയ്യണം, മോഹന്‍ലാലിന്‍റെ ഒടിയന്‍ എന്നുവരും?

വ്യാഴം, 4 ജനുവരി 2018 (17:19 IST)
മോഹന്‍ലാല്‍ ചിത്രമായ ഒടിയന്‍ ഏറെ പ്രത്യേകതകളുള്ള ഒരു പ്രൊജക്ടാണ്. ആ പ്രത്യേകത തിരിച്ചറിഞ്ഞതുകൊണ്ടാണ് ഒടിയനുവേണ്ടി വലിയ രീതിയില്‍ ലുക്ക് ചെയ്ഞ്ച് വരുത്താന്‍ മോഹന്‍ലാല്‍ തയ്യാറായത്. എന്നാല്‍ മോഹന്‍ലാല്‍ ആരാധകരെ ആശങ്കയിലാഴ്ത്തുന്ന ഒരു വാര്‍ത്ത, ഈ സിനിമയുടെ റിലീസ് സംബന്ധിച്ച അവ്യക്തത തുടരുന്നു എന്നാണ്. 
 
ഇനിയും മാസങ്ങളോളം ചിത്രീകരണം നടത്തിയാല്‍ മാത്രമേ ചിത്രം പൂര്‍ത്തിയാക്കാനാവൂ. ഇപ്പോഴത്തെ കണക്കനുസരിച്ച് 70 ദിവസത്തോളം ചിത്രീകരണം ബാക്കിയുണ്ട്. അതുകൊണ്ടുതന്നെ ഒടിയന്‍റെ റിലീസ് എന്നുണ്ടാകും എന്ന് ഇപ്പോള്‍ പറയുക പ്രയാസമാണ്.
 
എങ്കിലും ഈ വര്‍ഷം ഓണം റിലീസായി ഒടിയന്‍ പ്രദര്‍ശനത്തിനെത്തിക്കാനാവും എന്നാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോനും മോഹന്‍ലാലും പ്രതീക്ഷിക്കുന്നത്. അമ്പത് കോടിയിലധികം മുതല്‍മുടക്കി ആന്‍റണി പെരുമ്പാവൂരാണ് ഒടിയന്‍ നിര്‍മ്മിക്കുന്നത്.
 
മോഹന്‍ലാല്‍ ആരാധകരുടെ ആശങ്ക വര്‍ധിപ്പിച്ചുകൊണ്ട് മറ്റൊരു വാര്‍ത്തയും വന്നിട്ടുണ്ട്. സംവിധായകന്‍ പ്രിയനന്ദനനും ഒടിയന്‍റെ സിനിമാവിഷ്കാരവുമായി വരുന്നു എന്നതാണത്. പി കണ്ണന്‍‌കുട്ടിയുടെ ‘ഒടിയന്‍’ എന്ന നോവലിനെ അധികരിച്ചുള്ളതാവും ആ സിനിമ.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മമ്മൂട്ടിയോ മോഹന്‍ലാലോ കോംപ്ലക്സ് അടിച്ച് പിന്നോട്ടുപോയിരുന്നെങ്കില്‍ ഞാന്‍ വലഞ്ഞേനേ - സംവിധായകന്‍ പറയുന്നു!