Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഭ്രമയുഗം' ഒരു സോഷ്യോ പൊളിറ്റിക്കല്‍ സറ്റയര്‍: കെ.ആര്‍ കൃഷ്ണകുമാര്‍

'ഭ്രമയുഗം' ഒരു സോഷ്യോ പൊളിറ്റിക്കല്‍ സറ്റയര്‍: കെ.ആര്‍ കൃഷ്ണകുമാര്‍

കെ ആര്‍ അനൂപ്

, ചൊവ്വ, 20 ഫെബ്രുവരി 2024 (12:58 IST)
മമ്മൂട്ടി എന്ന ബ്രാന്‍ഡ് ഇത്തവണയും പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല. അതിഗംഭീര റിപ്പോര്‍ട്ടുകള്‍ ആണ് ഭ്രമയുഗത്തിന് വന്നുകൊണ്ടിരിക്കുന്നത്. മമ്മൂട്ടി എന്ന നടനെ കുറിച്ചാണ് എല്ലാവര്‍ക്കും പറയാനുള്ളത്. ഇപ്പോഴിതാ 
കൂമന്‍, ട്വല്‍ത്ത് മാന്‍ ചിത്രങ്ങളുടെ രചയിതാവ് കെ.ആര്‍ കൃഷ്ണകുമാര്‍ ഭ്രമയുഗം കണ്ട ശേഷം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.ഹൊറര്‍ ത്രില്ലര്‍ എന്നതിന് അപ്പുറം ഒരു സോഷ്യോ പൊളിറ്റിക്കല്‍ സറ്റയര്‍ എന്നു കൂടി ഭ്രമയുഗം വിലയിരുത്തപ്പെടട്ടെ എന്നാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ എഴുതിയത്.
 
' സാധാരണക്കാരന്റെ സ്വാതന്ത്ര്യം കവര്‍ന്നെടുക്കുക അധികാരത്തിന്റെ ആനന്ദമാണ്. ബ്രാഹ്‌മണ്യം തുടങ്ങി ഇങ്ങോട്ട് എല്ലാക്കാലത്തും അത് അങ്ങിനെ തന്നെയാണ്. എത്രയൊക്കെ വേണ്ടെന്ന് വിചാരിച്ചാലും അധികാര കേന്ദ്രങ്ങള്‍ ദുഷിക്കും. നിരാലംബന്റെ ചോര കുടിച്ചു വളരുന്നവരുമായി അത് സഹശയിക്കും. ഇതിനെയൊക്കെ തച്ചു തകര്‍ത്ത് മാറ്റമുണ്ടാക്കാന്‍ ശ്രമിക്കുന്നവരും ഒടുവില്‍ അതേ വഴിയില്‍ തന്നെയെത്തും. അധികാരം അതിങ്ങനെ വലവിരിച്ച് കാത്തിരിക്കുകയാണ്, അതില്‍ വന്നു വീഴുകയല്ലാതെ ഇരകള്‍ക്ക് വേറേ വഴിയില്ല. ഹൊറര്‍ ത്രില്ലര്‍ എന്നതിന് അപ്പുറം ഒരു സോഷ്യോ പൊളിറ്റിക്കല്‍ സറ്റയര്‍ എന്നു കൂടി ഭ്രമയുഗം വിലയിരുത്തപ്പെടട്ടെ.',-കെ.ആര്‍ കൃഷ്ണകുമാര്‍ സോഷ്യല്‍ മീഡിയയില്‍ എഴുതി.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Anweshippin Kandethum: മികച്ച അഭിപ്രായങ്ങള്‍ നേടിയിട്ടും അന്വേഷിപ്പിന്‍ കണ്ടെത്തും വാഷ്ഔട്ടിലേക്ക് ! ടൊവിനോ ചിത്രത്തിനു എന്ത് സംഭവിച്ചു?