Select Your Language

Notifications

webdunia
webdunia
webdunia
webdunia

50 ലക്ഷത്തില്‍ നിന്ന് 40 കോടിയിലേക്ക്, 'പുഷ്പ 2' ആയിരം കോടി നേടിയാല്‍ അല്ലു അര്‍ജുന്റെ പോക്കറ്റില്‍ വീഴുന്നത് വമ്പന്‍ തുക

Pushpa 2  50 Lakhs   1000 Crores

കെ ആര്‍ അനൂപ്

, ചൊവ്വ, 20 ഫെബ്രുവരി 2024 (10:47 IST)
തെലുങ്ക് സിനിമയിലെ സ്‌റ്റൈലിഷ് സ്റ്റാര്‍ അല്ലു അര്‍ജുന് മലയാളികള്‍ക്കിടയിലും ധാരാളം ആരാധകരുണ്ട്. പുഷ്പ പാന്‍ ഇന്ത്യന്‍ വിജയമായതിന് പിന്നാലെ കാലത്തിന്റെ മാര്‍ക്കറ്റും ഒന്നും കൂടി വലുതായി. മൂന്നുവര്‍ഷത്തോളമായി ഒരു അല്ലു അര്‍ജുന്‍ സിനിമ തീയറ്ററുകളില്‍ എത്തിയിട്ട്. വരുന്ന ഓഗസ്റ്റ് 15ന് പുഷ്പ രണ്ട് റിലീസ് ചെയ്യും. ഈ സിനിമയ്ക്കായി അല്ലു അര്‍ജുന്‍ വാങ്ങുന്ന പ്രതിഫലമാണ് ചര്‍ച്ചയാകുന്നത്.
 
പുഷ്പ അല്ലു അര്‍ജുന്റെ ഇരുപതാമത്തെ സിനിമയാണ്. ഹിന്ദി നാടുകളില്‍ പോലും വന്‍ വിജയമായി മാറാന്‍ പുഷ്പയ്ക്ക് ആയി.കൊവിഡ് കാലത്ത് റിലീസ് ചെയ്തിട്ടും അല്ലു അര്‍ജുന്‍ എന്ന താരത്തിന്റെ ബലത്തില്‍ ചിത്രം നൂറ് കോടിയിലേറെ കളക്ട് ചെയ്തിരുന്നു. പുഷ്പയ്ക്ക് വേണ്ടി 40 കോടിയായിരുന്നു അന്ന് നടന്‍ പ്രതിഫലമായി വാങ്ങിയത്.
 
അല്ലു അര്‍ജുന്റെ ആദ്യത്തെ സിനിമയാണ് ഗംഗോത്രിയാണ്. ഈ സിനിമയില്‍ അഭിനയിക്കാനായി 50 ലക്ഷം രൂപയാണ് നടന്‍ വാങ്ങിയത്. ഒരു തുടക്കക്കാരനെ ലഭിക്കുന്ന ഏറ്റവും മികച്ച പ്രതിഫലം ആയിരുന്നു അത്.ഗംഗോത്രി എന്ന ചിത്രത്തിലൂടെ തന്നെ തെലുങ്ക് നാടുകളില്‍ നടന് ആരാധകരെ നേടാനായി. 
 
50 ലക്ഷത്തില്‍ നിന്ന് 40 കോടിയിലേക്കാണ് പുഷ്പ റിലീസ് ആയതോടെ അല്ലു അര്‍ജുന്‍ എത്തിയത്. അര്‍ജുന്‍ റെഡി സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗയ്ക്കൊപ്പം നടനൊരു ചിത്രം വരാനിരിക്കുന്നു. അതിനുമുമ്പ് പുഷ്പ രണ്ട് റിലീസാകും.
 
മൊത്തം വരുമാനത്തിന്റെ 33 ശതമാനം പ്രതിഫലമായി അല്ലു അര്‍ജുന് ലഭിക്കും. സിനിമ ആയിരം കോടി നേടിയാല്‍ അല്ലുവിന് 333 കോടിയില്‍ അധികം പ്രതിഫലം ലഭിക്കും. ഒടിടി, സാറ്റലൈറ്റ്, തിയേറ്റര്‍ കളക്ഷന്‍ എന്നിവയെല്ലാം ചേര്‍ത്താണ് പ്രതിഫലം ലഭിക്കുക. ഇതില്‍നിന്ന് നികുതി കൂടി പോയാല്‍ 150 കോടി വരെ ലഭിക്കും എന്നാണ് വിവരം.വിതരണക്കാര്‍ക്ക് 550 കോടി വരെയും ലഭിക്കും. 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇതുവരെ കാണാത്ത ഗെറ്റപ്പില്‍ ധനുഷ്,ഡി50 ഇനി രായന്‍