Select Your Language

Notifications

webdunia
webdunia
webdunia
webdunia

വമ്പന്‍ നേട്ടം.... വിജയങ്ങള്‍ ഇല്ലാത്ത നിവിന്‍ പോളി,'മലയാളി ഫ്രം ഇന്ത്യ' അഡ്വാന്‍സ് ബുക്കിംഗിലൂടെ എത്ര നേടി

Big achievement.... How much did Nivin Pauly

കെ ആര്‍ അനൂപ്

, ബുധന്‍, 1 മെയ് 2024 (10:20 IST)
വര്‍ഷങ്ങള്‍ക്കുശേഷം എന്ന സിനിമയിലൂടെ മലയാളികള്‍ കണ്ട നിവിന്‍ പോളി ഷോയുടെ ബാക്കി 'മലയാളി ഫ്രം ഇന്ത്യ'യില്‍ കാണാം. മനസ്സുനിറച്ച് രണ്ടു മണിക്കൂര്‍ ആനന്ദകരമാക്കാം. തുടക്കത്തിലെ ചിരി പൊട്ടിച്ചിരിയാവുന്ന കാഴ്ച കാണാന്‍ ധൈര്യമായി ടിക്കറ്റ് എടുക്കാം മലയാളികള്‍ക്ക്. വലിയ പ്രതീക്ഷകളോടെയാണ് ഈ നിവിന്‍ പോളി ചിത്രം ഇന്ന് തിയേറ്ററുകളില്‍ എത്തുന്നത്. പ്രമോയും ഗാനങ്ങളും ടീസറും എല്ലാം പ്രേക്ഷകരില്‍ ചിരി നിറച്ചു.ചക്രവ്യൂഹത്തില്‍ അകപ്പെട്ട അഭിമന്യുവിനെ പോലെ, പ്രശ്‌നങ്ങള്‍ ഒന്നിനുപുറകെ ഒന്നായി വരുന്ന നിവിന്‍ പോളി കഥാപാത്രത്തെ കാണിച്ചുകൊണ്ടുള്ള ടീസറും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സിനിമയുടെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
 
വലിയ പ്രമോഷണുകള്‍ ഒന്നുമില്ലാത്തെ മലയാളി ഫ്രം ഇന്ത്യ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗില്‍ നേട്ടം ഉണ്ടാക്കി.
 
ഒരു കോടി രൂപയിലധികം അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗിലൂടെ മാത്രം സിനിമ സ്വന്തമാക്കി.
 
നിവിന്‍ പോളി, ധ്യാന്‍ ശ്രീനിവാസന്‍, അനശ്വര, മഞ്ജു പിള്ള, സലിം കുമാര്‍ തുടങ്ങിയ താരങ്ങള്‍ നിവിന്‍ പോളിയെ കൂടാതെ സിനിമയിലുണ്ട്. 
 
ജനഗണമന എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ശേഷം ഷാരിസ് മുഹമ്മദ് എഴുതി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന സിനിമ നിര്‍മിക്കുന്നത് മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റിഫനാണ്. സുദീപ് ഇളമന്‍ ഛായാഗ്രഹണവും എഡിറ്റര്‍ ആന്‍ഡ് കളറിങ് ശ്രീജിത്ത് സാരംഗും നിര്‍വഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ തോമസ്, ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്‍, ആര്‍ട്ട് ഡയറക്ടര്‍ പ്രശാന്ത് മാധവ്, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോനെക്സ് സേവിയര്‍, ജെയിക്സ് ബിജോയ് എന്നിവരാണ് ചിത്രത്തിനായി സംഗീതമൊരുക്കിയിരിക്കുന്നത്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ആവേശം' കളക്ഷനും ഇടിഞ്ഞു, ഇതുവരെ എത്ര നേടി?