Select Your Language

Notifications

webdunia
webdunia
webdunia
webdunia

അനുപമയുടെ പ്രസംഗം എന്‍.ടി.ആറിന്റെ ആരാധകര്‍ തടസ്സപ്പെടുത്തി ? അന്ന് നടന്ന സംഭവത്തെക്കുറിച്ച് നടിയുടെ അച്ഛന്‍ പരമേശ്വരന്‍

AnupamaParameswaran TilluSquare

കെ ആര്‍ അനൂപ്

, വെള്ളി, 12 ഏപ്രില്‍ 2024 (09:25 IST)
AnupamaParameswaran TilluSquare
മാലിക് റാം സംവിധാനം ചെയ്ത 'ടില്ലു സ്‌ക്വയര്‍'എന്ന തെലുങ്ക് ചിത്രമാണ് നടി അനുപമ പരമേശ്വരന്റെതായി പ്രദര്‍ശനം തുടരുന്നത്. 100 കോടി ക്ലബ്ബിലെത്തിയ സിനിമയുടെ വിജയം ആഘോഷമാക്കിയിരുന്നു. ജൂനിയര്‍ എന്‍ടിആര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ വിജയാഘോഷ പരിപാടിയില്‍ പങ്കെടുത്തു. അതിനിടയില്‍ ചില ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു. നൂറുകോടി ആഘോഷ ചടങ്ങിനിടെ അനുപമയുടെ പ്രസംഗം എന്‍.ടി.ആറിന്റെ ആരാധകര്‍ തടസ്സപ്പെടുത്തി എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രത്യക്ഷപ്പെട്ടു.ഇത് തികച്ചും തെറ്റിദ്ധാരണാജനകമായ ഒന്നാണതെന്ന് അനുപമയുടെ പിതാവ് പരമേശ്വരന്‍ പറഞ്ഞു.
 
പരമേശ്വരന്റെ വാക്കുകളിലേക്ക് 
 
'ടില്ലു സ്‌ക്വയര്‍' നൂറ് കോടി ആഘോഷച്ചടങ്ങില്‍ അനുപമയുടെ പ്രസംഗം അവിടെ മുഖ്യാതിഥി ആയിരുന്ന തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ എന്‍ ടി ആറിന്റെ ആരാധകര്‍ തടസ്സപ്പെടുത്തി എന്നൊരു വാര്‍ത്ത പല മാധ്യമങ്ങളിലും വരുന്നുണ്ട്...
 
തികച്ചും തെറ്റിദ്ധാരണാജനകമായ ഒന്നാണത്. അനുപമ പ്രസംഗിക്കുവാന്‍ വേണ്ടി സ്റ്റേജില്‍ കയറിയ അതേ സമയത്താണ് എന്‍ ടി ആര്‍ ഹാളില്‍ എത്തുന്നത്. കേരളത്തില്‍ കാണുന്നത് പോലെയുള്ള ആവേശമല്ല തെലുങ്ക്, തമിഴ് സിനിമലോകത്ത് ആരാധകര്‍ പ്രകടിപ്പിക്കുക. ദൈവത്തോടുള്ള പോലെയാണ് അവിടെയെല്ലാം താരങ്ങളോടുള്ള പലരുടെയും ഭക്തി...
 
എന്‍ ടി ആര്‍ വന്നപ്പോള്‍ ഉണ്ടായ ആവേശ പ്രകടനത്തിന്റെ ആരവം കാരണം അനുപമ സംസാരിച്ചു തുടങ്ങാന്‍ അല്പം വൈകിയെന്നേ ഉള്ളൂ. വെറുതെ സ്റ്റേജില്‍ നിന്ന് വിരസമാക്കേണ്ട എന്നുകരുതി പ്രേക്ഷകരുമായി രസകരമായി interact ചെയ്യുക മാത്രമാണ് ഉണ്ടായത്. വാര്‍ത്ത ഉണ്ടാക്കുവാന്‍ ആഗ്രഹിക്കുന്ന ചില മാധ്യമങ്ങള്‍ അത് മറ്റൊരു തരത്തില്‍ ഏറ്റെടുത്തുവെന്ന് മാത്രം...

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയ് ഗണേഷ് വീണോ? ആദ്യദിനം ഉണ്ണി മുകുന്ദന്‍ ചിത്രം നേടിയത്