അങ്ങനെ ബിഗ് ബോസിനു തിരശീല വീണു, താരങ്ങൾ പുറത്ത്; സെൽഫി എടുത്ത് ഫുക്രുവും കൂട്ടരും!

ചിപ്പി പീലിപ്പോസ്

വ്യാഴം, 19 മാര്‍ച്ച് 2020 (13:09 IST)
കൊറോണ വൈറസ് പടർന്നു പിടിച്ചതിന്റെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ സുരക്ഷയെ കരുതി ബിഗ് ബോസ് പരുപാടി നിർത്തുന്നതായി കഴിഞ്ഞ ദിവസം നിർമാതാക്കാൾ അറിയിച്ചിരുന്നു. ഇപ്പോള്‍ ഇതാ ബിഗ്ബോസ് താരങ്ങളുടെ വിമാനതാവളത്തില്‍ നിന്നുള്ള സെല്‍ഫിയും പ്രചരിക്കുന്നു. ഫുക്രു എടുത്ത സെൽഫിക്ക് എലീനയും ആര്യയും പോസ് ചെയ്യുകയാണ്.
 
ബോര്‍ഡിംഗ് പാസുകളുമായി മൂവരും ആരാധകർക്കൊപ്പം ചെന്നൈ വിമാനത്തവളത്തിൽ നിന്നുമുള്ള സെൽ‌ഫിയാണ് വൈറലാകുന്നത്. ഒപ്പം, പരുപാടിയിലെ ജീവനക്കാരുടെ ഒപ്പമുള്ള സെൽഫിയും പ്രചരിക്കുന്നുണ്ട്. പരുപാടിയുടെ അവസാന എപ്പിസോഡ് ഇന്നോ നാളെയോ ആയി പുറത്തുവിടും. 300 പേരോളം അണിയറയില്‍ പ്രവര്‍ത്തിക്കുന്ന ബിഗ്ബോസ് ഷോയില്‍ അണിയറക്കാരുടെയും മത്സരിക്കുന്നവരുടെയും സുരക്ഷയെ കരുതിയാണ് ഷോ നിർത്തലാക്കിയത്.
 
മോഹന്‍ലാല്‍ അവതാരകനായ ബിഗ്ബോസ് മലയാളം സീസണ്‍2 70 ദിവസത്തോളം പിന്നിട്ടു കഴിഞ്ഞു. രജിത് കുമാറും രേഷ്മയും ആയിരുന്നു ഹൌസിൽ നിന്നും അവസാനമായി എലിമിനേറ്റ് ചെയ്യപ്പെട്ടത്.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഫുക്രുവിന്റെ സെൽഫിക്ക് പോസ് ചെയ്ത് എലീനയും ആര്യയും; ബിഗ്ബോസ് താരങ്ങള്‍ ചെന്നൈ എയർപോർട്ടിൽ