Webdunia - Bharat's app for daily news and videos

Install App

Select Your Language

Notifications

webdunia
webdunia
webdunia
webdunia

അടിപൊളി എപ്പിസോഡ്; ഇപ്പോഴാണ് ബിഗ് ബോസ് ഹൌസിൽ സമാധാനം ഉണ്ടായത്, അടിച്ച് പൊളിച്ച് എല്ലാവരും!

webdunia

നീലിമ ലക്ഷ്മി മോഹൻ

വെള്ളി, 13 മാര്‍ച്ച് 2020 (16:44 IST)
ഇപ്പോഴാണ് ബിഗ് ബോസ് ഹൌസ് ശരിക്കും ഒരു വീടായതെന്നും സമാധാനം വന്നതെന്നും പ്രേക്ഷകർ. ഒരുപാട് നാളുകൾക്ക് ശേഷമാണ് ഒരു അടിപൊളി എപ്പിസോഡ് ഉണ്ടാകുന്നത്. ഒരു വ്യത്യാസവും ഇല്ലാതെ ഫൺ ടാസ്കിനെ ഫൺ ആയി തന്നെ മത്സരാർത്ഥികൾ ഓരോരുത്തരും അവരതരിപ്പിച്ചു.
 
കഥാപാത്രത്തിലേക്ക് ഓവറായി ഇറങ്ങിച്ചെന്ന് ആരും ഭൂലോക ദുരന്തമായി മാറിയില്ല എന്നത് വലിയ ആശ്വാസം. ഇന്നലത്തെ എപ്പിസോഡിൽ ടീച്ചർ ആയി എത്തിയ ദയ മാത്രമായിരുന്നു ടാസ്കിനെ കുറച്ച് ഇമോഷണി കൈകാര്യം ചെയ്തത്. അത് തുടക്കത്തിൽ മാത്രമായിരുന്നു. പിന്നീട് ആ പ്രശ്നം ഉണ്ടായില്ല. 
 
അനുസരണയില്ലാത്ത, തലതെറിച്ച പിള്ളേരായി ഏവരും മത്സരിച്ച് അഭിനയിച്ചു. രഘുവിന്റെ ഊളൻ ക്യാരക്ടർ ബഹുരസമായിരുന്നു. ഇയർ എൻ‌ഡിൽ സ്കൂൾ ടോപ്പറായി അമൃതയും അഭിരാമിയും എത്തി. രണ്ടാം സ്ഥാനം എലീനയ്ക്കും മൂന്നാം സ്ഥാനം രേഷ്മയ്ക്കും ആയിരുന്നു. സ്കൂളിലും ക്ലാസിലും മൊത്തത്തിൽ സൈലന്റ് ആയിരുന്ന പഠിത്തത്തിൽ പിറകോട്ട് ആയ അലസാന്ദ്ര ആയിരുന്നു ആറാം സ്ഥാനത്ത് എത്തിയത്. 
 
വീടിനകത്ത് ഉണ്ടായിരുന്ന മത്സരാർത്ഥികൾക്കിടയിൽ നിന്നിരുന്ന ഒരു വൻ‌മതിൽ മാറി ഇരു ടീമും ഒന്നായ അപൂർവ്വനിമിഷങ്ങളിൽ ഒന്നായിരുന്നു ഇന്നലത്തേത്. കുറെയധികം ചിരിയുണർത്തുന്ന നിമിഷങ്ങളായിരുന്നു. ആരും തന്നെ ഇന്നലെ ടാസ്കിനു മുന്നേയോ അതിനുശേഷമോ കുത്തിത്തിരുപ്പ് ഉണ്ടാക്കാനോ പരദൂഷണം പറയാനോ കുറ്റപ്പെടുത്താനോ നിന്നില്ല എന്നതും എടുത്തു പറയണം. 
 
വളരെ സന്തോഷകരവും സമാധാനപരവുമായ ഒരു എപ്പിസോഡ് ആയിരുന്നു. ഇപ്പോഴാണ് കൂടുമ്പോൾ ഇമ്പമുള്ള ഒരു ബിഗ് ബോസ് കുടുംബമായത്. മറ്റുള്ളവരെ പറ്റി മുൻ‌വിധി പറയാനോ അവരുടെ കുറ്റങ്ങൾ പ്രേക്ഷകരുടെ തലയിലേക്ക് അടിച്ച് കയറ്റാനോ ആരും തന്നെ ശ്രമിച്ചില്ല. ടാസ്ക് ഭംഗിയായി അവസാനിച്ചു. പ്രേമലേഖനം, കളിയാക്കൽ, ലൈനടി തുടങ്ങി എല്ലാമുണ്ടായിരുന്നു. 
 
കുറേ നാളുകൾക്ക് ശേഷമാണ് ബിഗ് ബോസിലെ ഓരോ നിമിഷങ്ങളും ആസ്വദിച്ച് കാണാനായതെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. രജിത് കുമാറിന്റെ കുറച്ച് വെട്ടുകിളി ദുരന്തം ഫാൻസ് ഒഴിച്ച്. ആദ്യമായിട്ടാണ് ഹൌസിനുള്ളിൽ ഒരു ലക്ഷ്വറി ബഡ്ജറ്റ് ടാസ്ക് അലങ്കോലമില്ലാതെ ചെയ്തവസാനിപ്പിച്ചത്. രജിതിന്റെ അഭാവം തന്നെയാണ് ഈ പ്ലസന്റ് കാലാവസ്ഥയ്ക്ക് കാരണമെന്ന് പറയാതിരിക്കാൻ കഴിയില്ല. 
 
രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതിനെ തുടർന്ന് രജിത് കുമാറിനെ ബിഗ് ബോസ് താൽക്കാലികമായി പുറത്താക്കിയിരുന്നു. രജിതിന്റെ വിടപറയിൽ ഹൌസിനുള്ളിൽ ഉള്ളവരെ അമ്പരപ്പിച്ചെങ്കിലും അവരെല്ലാവരും തിരിച്ച് യാഥാർത്ഥ്യത്തിലേക്ക് മടങ്ങിയെത്തി. അമൃതയും അഭിയും ഫുക്രുവുമെല്ലാം സമാധാനപരമായി ആദ്യമായി ഒരുമിച്ചിരിക്കുന്നതും കളിചിരികളും കാണാനായി. 

Share this Story:

Follow Webdunia Hindi

അടുത്ത ലേഖനം

മമ്മൂട്ടിക്ക് പിന്നാലെ ദുല്‍ക്കറിന്‍റെയും നായികയാകാന്‍ മഞ്‌ജു വാര്യര്‍ !