Select Your Language

Notifications

webdunia
webdunia
webdunia
webdunia

രഘുവും സുജോയും പിന്നിൽ നിന്ന് കുത്തി, സഹോദരിമാർ കാലുവാരി; രജിത് കുമാർ ചെയ്ത തെറ്റ് ഇവരെ വിശ്വസിച്ചതോ? സീക്രട്ട് റൂമിലിരുന്ന് അണ്ണൻ കളി കാണുന്നു?!

രജിത് കുമാർ ചെയ്ത തെറ്റ് രഘുവിനേയും സഹോദരിമാരേയും വിശ്വസിച്ചു...

webdunia
  • facebook
  • twitter
  • whatsapp
share

നീലിമ ലക്ഷ്മി മോഹൻ

വ്യാഴം, 12 മാര്‍ച്ച് 2020 (17:13 IST)
ആദ്യം ഒറ്റയ്ക്കും പിന്നീട് കൂട്ടമായും കളിച്ച് മുന്നേറുന്ന മത്സരാർത്ഥിയാണ് രജിത് കുമാർ. ഹൌസിനുള്ളിലുള്ളവരെല്ലാം അദ്ദേഹത്തെ തനിച്ചാക്കിയിരുന്നു. തുടക്കത്തിൽ അതൊരു ഇരവാദമായി തോന്നിയിരുന്നുവെങ്കിലും ആര്യ അടക്കമുള്ളവർ അദ്ദേഹത്തോട് മിണ്ടാൻ നിൽക്കണ്ട എന്നും അപ്പോഴാണ് ചൊറിയാൻ വരുന്നതെന്നും പറഞ്ഞ് രജിതിനെ അവർ തന്നെ അവരിൽ നിന്നും അകറ്റി നിർത്തിയിരുന്നു. 
 
ഇതോടെ തനിച്ച് സംസാരിച്ച് രജിത് ക്യാമറ സ്പേസ് കണ്ടെത്തി. ഇവിടെ നിന്നാണ് അദ്ദേഹത്തെ പ്രേക്ഷകർ ശ്രദ്ധിച്ച് തുടങ്ങിയത്. ഇടയ്ക്ക് വെച്ച് വന്ന പലരും അദ്ദേഹത്തിനെതിരെ നിന്നു. പവൻ ഒഴിച്ച്. പവനെ മാത്രം രജിത് ഇന്നേവരെ ഉപദേശിക്കാൻ നിന്നിട്ടില്ല എന്നതും എടുത്ത് വായിക്കണം. എന്നിരുന്നാലും രഘു, സുജോ, അമൃത, അഭിരാമി എന്നിവരുടെ വൈൽഡ് കാർഡ് എൻ‌ട്രി വരെ രജിത് കുമാർ ഒറ്റയാൻ ആയിരുന്നു. 
 
എന്നാൽ, ഇവരുടെ കൂടെ ചേർന്ന് അദ്ദേഹവും പ്ലാൻ ചെയ്ത് കളിക്കാൻ തുടങ്ങി. അതുവരെ ഉയർത്തിപ്പിടിച്ചിരുന്ന ജസ്റ്റിസ് എന്ന വാദം അവിടെ മുതലാണ് തകർന്നടിഞ്ഞ് തുടങ്ങിയത്. അമൃതയേയും അഭിരാമിയേയും രജിത് കുമാർ ചേർത്തുപിടിച്ചു. ഓരോ അവസരം വന്നപ്പോഴും അവരെ ഒന്നാമതായി രജിത് തിരഞ്ഞെടുത്തു. സുജോയേയും ചേർത്തുപിടിച്ചു. 
 
ഇടയ്ക്ക് സുജോ പറയുന്നത് സത്യമാണെന്ന് ഷോ കാണുന്ന ഏവർക്കും അറിയാം. രജിതിനെ അന്ധമായി വിശ്വസിക്കുന്ന ചില വെട്ടുകിളി ഫാൻസിന് ഒഴിച്ച്. തുടക്കത്തിൽ രജിത് ഒരു ചൊറിയൻ ആയിരുന്നു. താൻ പറയുന്നത് മാത്രം അംഗീകരിക്കണം എന്ന് മനോഭാവമുള്ളയാൾ. തന്റെ വാക്കുകളെ എതിർക്കുന്ന സ്ത്രീകൾ വകതിരിവില്ലാത്തവരും, കൊച്ചുകുട്ടിയാണെന്നും, പക്വതയില്ലാത്തവരാണെന്നുമൊക്കെ അയാൾ പുലഭിക്കൊണ്ടേയിരുന്നു. 
 
അഭിരാമിയേയും അമൃതയേയും സുജോയേയും കണ്ണടച്ച് വിശ്വസിച്ചു എന്നതാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രജിത് ചെയ്തു വന്ന തെറ്റ്. തനിച്ച് കളിച്ച രജിതിനു കൂട്ടിനു ആളെ കിട്ടിയപ്പോൾ, ബലം വന്നപ്പോൾ കളി കൈവിട്ട് പോയി. അതിന്റെ ഒരു വകഭേദം മാത്രമായിരുന്നു രേഷ്മയുടെ കണ്ണിൽ മുളക് തേച്ച സംഭവം. ഈ സംഭവത്തിൽ ആരും തന്നെ രജിതിനൊപ്പം നിന്നില്ല. 
 
പരമാവധി കാലുവാരാൻ അതുവരെ കൂടെ നിന്നവർക്ക് കഴിഞ്ഞു. രജിതിനു ലഭിച്ച സീക്രട്ട് ടാസ്ക് ആണെന്നും രജിത് സീക്രട്ട് റൂമിൽ ആണുള്ളതെന്നും ഇരട്ടി ശക്തിയോടെ അണ്ണൻ തിരിച്ചെത്തുമെന്നും ഒക്കെയാണ് അദ്ദേഹത്തിന്റെ ഫാൻസ് പറയുന്നത്. ഹൌസിനകത്തും പുറത്തും ഉള്ളവർക്ക് രജിത് എവിടെ? എപ്പൊ വരും? സീക്രട്ട് റൂമിൽ ഉണ്ടാകും എന്നതിനെ കുറിച്ച് മാത്രമായിരുന്നു ആകാംഷയും ചർച്ചയും. 
 
കണ്ണിൽ മുളക് പോയി അത്രയധികം വേദനിച്ച് കരഞ്ഞ ഒരു സ്ത്രീയെ പറ്റി ഹൌസിനകത്തോ പുറത്തോ ഉള്ളവർ അന്വേഷിച്ചില്ല എന്നതും എടുത്തുപറയേണ്ടതാണ്. അത്രയേ ഉള്ളു അവിടെ ഉള്ളതും രജിതിന്റെ ഫാൻസിന്റേയും മനുഷ്യത്വം. രജിതിനെ പലപ്പോഴായി പലരും ഉപദ്രവിച്ചില്ലേ അപ്പോഴൊന്നും ഈ നീതി കണ്ടില്ലല്ലോ എന്ന് പറയുന്നവരോട്. നിങ്ങളുടെ അണ്ണന് വേദനിച്ചപ്പോൾ ഘോരഘോരം വാദിച്ച, എതിർത്ത നിങ്ങൾ എന്തുകൊണ്ടാണ് നിങ്ങളുടെ അണ്ണൻ മൂലം ക്രൂരമായ വേദന അനുഭവിക്കുന്ന രേഷ്മയെ ഒന്ന് പിന്തുണയ്ക്കുക പോലും ചെയ്യാത്തത്?.  

Share this Story:
  • facebook
  • twitter
  • whatsapp

Follow Webdunia Hindi

അടുത്ത ലേഖനം

webdunia
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ചുരുളി’, ഷൂട്ടിംഗ് വെറും 19 ദിവസം !