Select Your Language

Notifications

webdunia
webdunia
webdunia
webdunia

രജിത് കുമാർ രേഷ്മയുടെ കണ്ണിൽ ചെയ്തതെന്ത്? ക്രൂരമായ പ്രവൃത്തിയെന്ന് ബിഗ് ബോസും; രജിത് പുറത്തേക്കോ?

രജിത് കുമാർ രേഷ്മയുടെ കണ്ണിൽ ചെയ്തതെന്ത്? ക്രൂരമായ പ്രവൃത്തിയെന്ന് ബിഗ് ബോസും; രജിത് പുറത്തേക്കോ?

ചിപ്പി പീലിപ്പോസ്

, ചൊവ്വ, 10 മാര്‍ച്ച് 2020 (13:07 IST)
ബിഗ് ബോസ് 65 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. ഇന്നത്തെ പ്രൊമോയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയം. സ്‌കൂൾ യൂണിഫോമിലാണ് മത്സരാർത്ഥികൾ എല്ലാം. ഒപ്പം ടാസ്ക്കിന്റെ ഭാഗമായി നടക്കുന്ന രേഷ്മയുടെ പിറന്നാൾ ആഘോഷത്തിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്.
 
രേഷ്മയുടെ കണ്ണിൽ രജിത് എന്തോ ചെയ്യുന്നതും തുടർന്ന് രേഷ്മയ്ക്ക് കണ്ണ് തുറക്കാൻ കഴിയാതെ വരികയും മറ്റ് മത്സരാർത്ഥികളെ രേഷ്മയുടെ കൈ പിടിച്ച് പുറത്തേക്ക് കൊണ്ടുപോകുന്നതുമാണ് വീഡിയോയിൽ ഉള്ളത്. കൺഫെഷൻ റൂമിൽ എത്തിച്ച രേഷ്മയുടെ കണ്ണുകൾ ആകെ ചുമന്നിരിക്കുന്നതും വീഡിയോയിലൂടെ കാണാൻ ആകും.
 
ഇതേതുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ രേഷ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് ആരാധകർ. പിന്നീട് ബിഗ് ബോസ് നടത്തിയ അനൌൺസ്മെന്റ് രജിത് ഫാൻസിനെ പ്രകോപിതരാക്കിയിരിക്കുകയാണ്. രജിത് കുമാർ ചെയ്ത ക്രൂരമായ പ്രവർത്തി, ബിഗ് ബോസ് വീടിന്റെ നിയമാവലികൾക്ക് എതിരാണെന്നാണ് ബിഗ് ബോസ് പറയുന്നുണ്ട്. 
 
രേഷ്മയെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കാമെന്നും ഇത് ബിഗ് ബോസ് അനൌൺസ് ചെയ്യുമ്പോൾ മറ്റ് മത്സരാർത്ഥികൾ ഞെട്ടിന്നതാകാം വീഡിയോയിൽ കാണിക്കുന്നതെന്നും, രജിത് കുമാറിനെ കൺഫെക്ഷൻ റൂമിലേക്ക് വിളിച്ച് ബിഗ് ബോസ് വാണിംഗ് നൽകുന്നതുമാകാമെന്ന് രജിത് ഫാൻസ് പറയുന്നു.
 
അതേസമയം, രജിത് കുമാർ പുറത്താകാനുള്ള സാധ്യതയുണ്ടോയെന്നും ഇക്കൂട്ടർ സംശയമുന്നയിക്കുന്നുണ്ട്. ഇതിനു മുൻപും ഹൌസിനുള്ളിലുള്ളവർ മറ്റുള്ളവരെ ഫിസിക്കലി അക്രമിച്ചിട്ടുണ്ട്. ഫുക്രുവിനു ബിഗ് ബോസ് വാണിംഗ് നൽകുകയും ചെയ്തിട്ടുണ്ട്. അത്തരത്തിൽ ഒരു വാണിംഗിൽ ഒതുങ്ങുമോ ഈ കേസുമെന്ന് കാണാനുള്ള ആകാംഷയിലാണ് ആരാധകർ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊറോണ ഭീതി: കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് റിലീസ് മാറ്റിവെയ്‌ക്കുമെന്ന് ടൊവിനോ