Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഏഴിന്റെ പണി'യുമായി ബിഗ് ബോസ് മലയാളം സീസണ്‍ 7 ഏഷ്യാനെറ്റില്‍

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ ഏഴാമത്തെ സീസണ്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു.

bigboss

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 29 ജൂലൈ 2025 (16:25 IST)
bigboss
നടനവിസ്മയം  മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന, മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ ഏഴാമത്തെ സീസണ്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു. ''ഏഴിന്റെ പണി'' എന്ന ശക്തമായ ടാഗ് ലൈനോടുകൂടി എത്തുന്ന ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍  7 - ന്റെ ഗ്രാന്‍ഡ് മെഗാ ലോഞ്ച് എപ്പിസോഡ് ആഗസ്റ്റ് 3, ഞായറാഴ്ച രാത്രി 7 മണിക്ക് പ്രേക്ഷകക്ക് മുന്നില്‍ എത്തുന്നു.  
 
പ്രൌഢഗംഭീരമായ ലോഞ്ചിംങ് എപ്പിസോഡില്‍ മോഹന്‍ലാല്‍ ബിഗ് ബോസിലെ  മത്സരാര്‍ത്ഥികളെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും . ഇണക്കങ്ങളും പിണക്കങ്ങളും ചെറിയ ചെറിയ പരിഭവങ്ങളും വ്യക്തമായ നിലപാടുകളും ഒക്കെയായി വ്യത്യസ്ഥ സ്വഭാവക്കാരായ മത്സരാര്‍ത്ഥികള്‍  മലയാളികള്‍ക്ക് മുന്നില്‍ എത്തും. ആവേശം, ത്രില്ല്, നാടകീയത , ട്വിസ്റ്റ് തുടങ്ങി  എല്ലാം കൂടിചേര്‍ന്ന  സീസണ്‍ കാത്തിരിക്കുന്നത് വൈവിധ്യങ്ങങ്ങളുടെ കലവറയാണ് .
 
ഈ സീസണില്‍ ''ഏഴിന്റെ പണി'' എന്ന ടാഗ് ലൈനിലൂടെ ഷോയുടെ  പാരമ്പര്യ ഘടനയില്‍ വലിയ മാറ്റങ്ങള്‍ വരുത്തി, പ്രേക്ഷകന്റെ അഭിപ്രാങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയ മാറ്റങ്ങളും  തന്ത്രപരമായ കളികളും കളിക്കാരും അതിപ്രതീക്ഷിതമായ  ടാസ്‌ക്കുകള്‍ തുടങ്ങിയവ എല്ലാം ഉള്‍പ്പെടുത്തി പുതിയ രൂപത്തിലെത്തുന്നു ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള പരീക്ഷണങ്ങളാണ് ഈ സീസണില്‍ മത്സരാര്‍ത്ഥികള്‍ നേരിടുന്നത്. കൂടുതല്‍ കഠിനമായ ടാസ്‌ക്കുകളും, ബുദ്ധിപൂരിതമായ നീക്കങ്ങളും, ഉയര്‍ന്ന നിലവരമുള്ള  മത്സരം എന്നിവ ഈ സീസണിന്റെ ഹൈലൈറ്റുകള്‍ ആണ്.
 
ഇതിനോടൊപ്പം, ആദ്യമായി ബിഗ് ബോസ് മലയാളം, ഏഷ്യാനെറ്റ് ഏറ്റവും പുതിയ സ്വന്തം  ബിഗ്ഗ് ബോസ്സ്  ആഢംബര വസതിയില്‍ ചിത്രീകരിക്കപ്പെടുന്നു. വിശാലമായ ലോണ്‍, ഭംഗിയായ ഡൈനിംഗ് ഹാള്‍, ഫുള്‍ലി എക്വിപ്പ്ഡ് കിച്ചണ്‍, ആഡംബര ലിവിംഗ് റൂം,
2 / 2 മനോഹരമായ ബെഡ്‌റൂമുകള്‍, നിഗുഢതയേറിയ  കണ്‍ഫഷന്‍ റൂം തുടങ്ങി ബിഗ് ബോസ് ഹൗസ് തന്നെ ഒരു ദൃശ്യവിസ്മയമാണ്.
 
തന്ത്രവും, വികാരവും, വിനോദവും ഇഴകിച്ചേര്‍ന്ന  ത്രില്ലിംഗ് യാത്ര ബിഗ് ബോസ് മലയാളം സീസണ്‍ 7 -  ''ഏഴിന്റെ പണി'',   തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 9:30 നും , ശനിയാഴ്ചയും ഞായറാഴ്ചയും രാത്രി 9:00ന് ഏഷ്യാനെറ്റില്‍ പ്രക്ഷേപണം ചെയ്യും. കൂടാതെ,ജിയോ  ഹോട്ട് സ്റ്റാറില്‍ 24 മണിക്കൂറും സംപ്രേക്ഷണം ഉണ്ടാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജഗദീഷിനെതിരെ പാളയത്തില്‍ പട; സാധ്യത ശ്വേതയ്ക്ക്