Publish Date: Mon, 28 Mar 2022 (16:39 IST)
Updated Date: Mon, 28 Mar 2022 (16:42 IST)
ബിഗ് ബോസ് നാലാം സീസണില്‍ 17 മത്സരാര്‍ത്ഥികള്‍ ആണുള്ളത്. ഒരാളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തരായ മറ്റൊരാള്‍. അവര്‍ തമ്മില്‍ പരസ്പരം പരിചയപ്പെട്ട് വരുന്നതിനുമുമ്പേ സര്‍പ്രൈസ് ടാസ്‌ക്കുകള്‍ ബിഗ് ബോസ് നല്‍കിത്തുടങ്ങി. അതിനുള്ള സൂചന പുറത്തുവന്ന പ്രമോ വീഡിയോകള്‍ നല്‍കുന്നു.
ഷോയിലെ ആദ്യ അടിക്കുള്ള സൂചനകളാണ് രണ്ടാമത് പുറത്തുവന്ന പ്രമോ വീഡിയോ നല്‍കുന്നത്.ഈ ബിഗ് ബോസ് വീട്ടിലെത്താന്‍ അര്‍ഹതയില്ല എന്ന് നിങ്ങള്‍ കരുതുന്ന മൂന്ന് പേരെ തെരഞ്ഞെടുക്കുക എന്നാണ് നല്‍കിയിരിക്കുന്ന ടാസ്‌ക്ക്. ആര് ആരുടെ പേര് പറയുമെന്ന് വിവരം പുതിയ എപ്പിസോഡില്‍ കാണാം.