Select Your Language

Notifications

webdunia
webdunia
webdunia
webdunia

'10 ലക്ഷം രൂപയും 6 പേരും';100 ദിനങ്ങള്‍ തികയ്ക്കുക എന്ന മോഹം മാത്രം, ബിഗ് ബോസ് റിവ്യൂയുമായി സീരിയല്‍ താരം അശ്വതി

Bigg Boss

കെ ആര്‍ അനൂപ്

, വെള്ളി, 1 ജൂലൈ 2022 (09:04 IST)
സീരിയല്‍ താരം അശ്വതി ബിഗ് ബോസ് നാലാം സീസണിന്റെ സ്ഥിരം പ്രേക്ഷകയാണ്. നടി പരിപാടിയുടെ റിവ്യൂ എഴുതാറുണ്ട്. 
 
'പത്തു ലക്ഷം രൂപയും ആറ് പേരും'
 
വല്ലാത്തൊരു മാനസികാവസ്ഥയില്‍ കൂടെ ആണ് ബിഗ്ബോസ് ഇന്ന് മത്സരാര്‍ത്ഥികളെ കൊണ്ടുപോയത്.. ആദ്യം രണ്ട് ലക്ഷം, പിന്നേ അഞ്ചു ലക്ഷം അതിനു ശേഷം പത്തു ലക്ഷം.ഇന്നലെ പ്രൊമോയില്‍ കാണിച്ചപോലെ അഞ്ചു ലക്ഷം കാണിച്ച സമയം റിയാസ് മുന്നോട്ട് വന്നപ്പോള്‍ ഒന്ന് ഞെട്ടിയെങ്കിലും, 'പ്രേക്ഷകര്‍ എന്നെ സ്‌നേഹിക്കുന്നുണ്ട് അതുകൊണ്ട് ഈ തുക എനിക്ക് വേണ്ട' എന്ന് പറയാന്‍ ആയിരുന്നു .
 
പക്ഷെ പൈസക്ക് എല്ലാവര്‍ക്കും ആവശ്യങ്ങള്‍ ഉണ്ടായിരുന്നിട്ടും,100 ദിനങ്ങള്‍ തികയ്ക്കുക എന്ന മോഹം മാത്രം ആയിരുന്നു എല്ലാവര്‍ക്കും,അതിനു ആറുപേര്‍ക്കും സല്യൂട്ട് .പോകുന്ന പോക്ക് വെച്ചു ആ എമൗണ്ട് വിജയസാധ്യത കുറവുള്ളവര്‍ ആര്‍ക്കെങ്കിലും കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു.. പക്ഷെ അവര്‍ക്കറിയില്ലല്ലോ സാദ്ധ്യതകള്‍ ആര്‍ക്കാണ് എന്ന്. ഇത്ര വലിയൊരു തുകയും ഒപ്പം ഇത്രയും ദിവസം ബിഗ്ബോസ് ഹൗസില്‍ നിന്നത്തിന്റെ തുകയും ചേര്‍ത്ത് തെറ്റില്ലാത്ത ഒരു എമൗണ്ട് കിട്ടുകയും ചെയ്യുമായിരുന്നു . എന്തായാലും ആര്‍ക്കാര്‍ക്കും എമൗണ്ട് വേണ്ടാ.. ഗ്രാന്‍ഡ് ഫിനാലെ മാത്രം സ്വപ്നം... അതിലേക്കു ഇനി 4 ദിനങ്ങള്‍ മാത്രം! ബിഗ്ബോസ് എന്ന ഗെയിം മനസിലാക്കി, യഥാര്‍ത്ഥമായി കളിക്കുന്നവരെ ബുദ്ധിപൂര്‍വം വോട്ട് നല്‍കി വിജയിപ്പിക്കുക എന്ന് ഓര്‍മിപ്പിച്ചുകൊള്ളട്ടെ.
 
ഞാന്‍ ഒന്ന് ചോദിച്ചോട്ടെ, നിങ്ങളില്‍ ആര്‍ക്കെങ്കിലും ആണ് ഈ ഒരു അവസരം കിട്ടിയതെങ്കില്‍ ആ തുക എടുക്കുമോ? അതോ 100 ദിനങ്ങള്‍ തികയ്ക്കുമോ?അപ്പോള്‍ എല്ലാവരും നാളത്തെ പ്രോമോ കണ്ടല്ലോ! കാത്തിരിക്കാം നമുക്ക്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റോഷാക്ക് ചിത്രീകരണം പൂര്‍ത്തിയായി, വരുന്നത് ത്രില്ലര്‍,മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രം