ഇതുവരെ കണ്ടതൊന്നുമല്ല കാണാനിരിക്കുന്നത്. ശരിക്കും തീപാറും പോരാട്ടതിന്റെ നാളുകള്‍ വരുന്നു. ബിഗ് ബോസ് മലയാളം ആറാം സീസണ് മൊത്തത്തില്‍ മാറും.ആറ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചിരിക്കുന്നത്. മത്സരാര്‍ത്ഥികള്‍ ഹൗസില്‍ എത്തിക്കഴിഞ്ഞു.
മത്സരാര്‍ത്ഥികള്‍ക്ക് സ്വയം കഴിവുകള്‍ തിരിച്ചറിയുവാനായി ബിഗ് ബോസ് ഒരു തന്ത്രം തന്നെ പ്രയോഗിച്ചിരിക്കുകയാണ്. പഴയ മത്സരാര്‍ത്ഥികളുടെ ശക്തിയും അതുപോലെ ദൗര്‍ബല്യവും പുതുതായി എത്തുന്ന ഓരോരുത്തരും അവര്‍ക്ക് മുന്നില്‍ തന്നെ നിന്ന് പറയുകയാണ്. ഷോയ്ക്ക് പുറത്ത് എന്തൊക്കെയാണ് നടക്കുന്നതെന്ന് മനസ്സിലാക്കാനുള്ള അവസരം കൂടിയാണ് പഴയ മത്സരാര്‍ത്ഥികള്‍ക്ക് ലഭിച്ചിരിക്കുന്നത്.
സ്വയം തിരുത്താനുള്ള അവസരം കൂടിയാണിത്.അതിന് തയ്യാറാകാത്ത മത്സരാര്‍ഥികള്‍ക്ക് ഷോയിലെ പുറത്തേക്കുള്ള വഴി തുറക്കും.
ഉളുപ്പുണ്ടോ ജാസ്മിനേയെന്ന് അഭിഷേക് ശ്രീകുമാര്‍ ചോദിക്കുന്നു.ജിന്റോ ചേട്ടാ കള്ളനെന്ന് താന്‍ വിളിക്കുന്നില്ല എന്ന് പൂജ കൃഷ്ണയുഗം പറയുന്നു.
മുടിയന് ചേട്ടന് എന്ന് ഇവിടെ പറഞ്ഞാല്‍ അന്‍സിബ കൊടുക്കുന്ന ഒരു പാവയാണെന്നും പറയുന്നു.ജാന്മണി ഞാന്‍ ഇക്കണോമിക് ക്ലാസ്സിലാണ് വന്നത് എന്ന് സായ് കൃഷ്ണന് പരിഹസിക്കുന്നു.