'അദ്ദേഹം സിനിമയിൽ ചെയ്യുന്ന വേഷങ്ങൾ കാണുമ്പോൾ പേടിയായിരുന്നു': ബിജു മേനോൻ
'അദ്ദേഹം സിനിമയിൽ ചെയ്യുന്ന വേഷങ്ങൾ കാണുമ്പോൾ പേടിയായിരുന്നു': ബിജു മേനോൻ
സിനിമ ആര് സംവിധാനം ചെയ്യുന്നു എന്നതിനല്ല താൻ പ്രാധാന്യം നൽകുന്നത്. അതിന്റെ കഥ എങ്ങനെയാണ് എന്നതിനാണെന്ന് നടൻ ബിജു മേനോൻ. നല്ല കഥയുമായി ആർക്കും തന്നെ സമീപിക്കാമെന്നും ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
'ആവര്‍ത്തനം ഒഴിവാക്കാനാണ് ഞാൻ താന്‍ പരമാവധി ശ്രദ്ധിക്കാറുള്ളത്. സിനിമയില്‍ വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഏറെ ആഗ്രഹമുണ്ടെങ്കിലും ഇപ്പോള്‍ എത്തുന്നതെല്ലാം നായക വേഷങ്ങളാണ്. അത്തരത്തിലുള്ള ഒരു വില്ലന്‍ വേഷത്തിനായി കാത്തിരിക്കുകയാണ് ഞാന്‍. അത് ഏത് പ്രായത്തിലുള്ളതാണെങ്കിലും സ്വീകരിക്കും.
പോലീസ് വേഷങ്ങളില്‍ നിന്ന് ഇടവേളയെടുത്തത് നിരന്തരം അത് തന്നെ ചെയ്ത് മടുത്തത് കൊണ്ടാണെന്നും ബിജു മേനോന്‍ പറയുന്നു. മമ്മൂക്ക സിനിമയിൽ ചെയ്‌ത വേഷങ്ങൾ കണ്ടപ്പോൾ സത്യത്തിൽ പേടിയായിരുന്നു. മമ്മൂട്ടിയെ ആദ്യമായി കാണുന്നത് വിഷ്ണു എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് പിന്നീട് അഴകിയ രാവണന്റെ സെറ്റിലും. അദ്ദേഹം എനിക്കെന്നും വല്ല്യേട്ടന്‍ തന്നെയാണ്' ബിജു മേനോന്‍ പറഞ്ഞു.