'മറന്നെന്നു കരുതുന്ന പല കാര്യങ്ങളും മമ്മൂക്ക ഓർത്തുവയ്‌ക്കും, അവസാനം ആത്‌മകഥയിൽ വരെ എത്തി'
'മറന്നെന്നു കരുതുന്ന പല കാര്യങ്ങളും മമ്മൂക്ക ഓർത്തുവയ്‌ക്കും, അവസാനം ആത്‌മകഥയിൽ വരെ എത്തി'
നിരവധി മലയാള സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രം കൈകാര്യം ചെയ്‌ത നടിയാണ് പോളി വിൽസൺ. അഭിനയ മികവിലൂടെ പ്രേക്ഷകരെ സൃഷ്‌ടിച്ച നടി എന്നും നമുക്ക് പറയാനാകും. തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളിലൂടെ ജീവിച്ച് കാണിക്കുന്ന നടി. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച സ്വഭാവ നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത് ഈ അഭിനേത്രിയായിരുന്നു.
ഇപ്പോൾ പോളി പറയുന്ന ഓർമ്മ മമ്മൂട്ടിയെക്കുറിച്ചാണ്. അവാർഡ് ലഭിച്ചതിൽ സിനിമാ ലോകം ഒന്നടങ്കം അഭിനന്ദനവുമായി പോളിയെ വിളിച്ചിരുന്നു. എന്നാൽ മലയാളത്തിന്റെ മെഗാസ്‌റ്റാർ തന്നെ വിളിക്കുകയും ഇനി സ്‌റ്റൈലിഷായി നടക്കണമെന്നും പറഞ്ഞുഅതായി പോളി പറയുന്നു. മമ്മൂട്ടി നായകനായ അണ്ണൻ തമ്പിയിലൂടെയാണ് പോളിയുടെ സിനിമാ ലോകത്തിലേക്കുള്ള അരങ്ങേറ്റം. ആദ്യം നാടകത്തിൽ അഭിനയിച്ചായിരുന്നു പോളി തുടങ്ങിയത്.
പോളിയുടെ കൂടെ നാടകത്തിൽ അഭിനയിച്ചിട്ടുണ്ടെന്ന് മമ്മൂട്ടിയും ഒരിക്കൽ വ്യക്തമാക്കിയിരുന്നു. മമ്മൂട്ടിക്കൊപ്പം നാടകത്തില്‍ അഭിനയിച്ചതിനെക്കുറിച്ചും വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയില്‍ ഒരുമിച്ചതിനെക്കുറിച്ചുമൊക്കെ പോളി തുറന്നുപറഞ്ഞിരുന്നു. ഹാപ്പിനെസ്സ് പ്രൊജക്ടില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടയിലായിരുന്നു അവര്‍ ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്.
പോളിയോടൊപ്പം നാടകത്തിൽ അഭിനയിക്കുമ്പോൾ നീണ്ട് മെലിഞ്ഞ ഒരു ചെക്കനായിരുന്നു മമ്മൂട്ടി. വല്ലാതെ മെലിഞ്ഞ് കഴുത്തിലെ കുഴിയൊക്കെ ശരിക്കും കാണാവുന്ന തരത്തിലായിരുന്നു. അന്നത്തെ ആ നടനാണ് പിന്നീട് പത്മശ്രീയൊക്കെ നേടുന്നതെന്ന് നമ്മള്‍ അന്ന് ഓര്‍ത്തില്ലല്ലോ, കാലമിത്ര കഴിഞ്ഞപ്പോഴാണ് അദ്ദേഹത്തിനൊപ്പമാണല്ലോ അന്ന് താന്‍ പ്രവര്‍ത്തിച്ചതെന്നോര്‍ത്തതെന്നും പോളി പറയുന്നു.
സബര്‍മതി എന്ന നാടകത്തില്‍ അഭിനയിച്ച പോളി എന്ന നടിയെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ ആത്മകഥയിലും തന്നെക്കുറിച്ച് അദ്ദേഹം എഴുതുകയും ഞങ്ങള്‍ അഭിനയിച്ച നാടകമെന്ന് പറഞ്ഞ് ഫോട്ടോ നൽകുകയും ചെയ്‌തിരുന്നു. തന്റെ കൈയിൽ ഉണ്ടായിരുന്ന ഫോട്ടോ നഷ്‌ടപ്പെട്ടിരുന്നെങ്കിലും അത് മമ്മൂക്കയുടെ കൈയിൽ ഉണ്ടെന്നറിഞ്ഞത് കൂടുതൽ സന്തോഷത്തിലാക്കി. ഇന്നും അദ്ദേഹം അതേക്കുറിച്ച് ഓര്‍ക്കുന്നുണ്ടെന്നറിഞ്ഞതില്‍ അഭിമാനമുണ്ട്. എന്റെ ആത്മകഥ ഉടന്‍ തന്നെ പുറത്തിറങ്ങുമെന്നും താരം പറഞ്ഞു.