Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

'മോന്‍ ഇവിടെ ഇല്ല'; മകനെ കുറിച്ചുള്ള ചോദ്യത്തിന് ബിജു മേനോന്‍,ഗുരുവായൂര്‍ ക്ഷേത്രത്തില്‍ താരങ്ങള്‍, വിശേഷങ്ങള്‍, വീഡിയോ

Biju Menon and Samyuktha Varma at Guruvayur Temple

കെ ആര്‍ അനൂപ്

, വെള്ളി, 22 മാര്‍ച്ച് 2024 (13:11 IST)
മലയാള സിനിമ പ്രേമികളുടെ ഇഷ്ടതാര ദമ്പതിമാരാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. വളരെ കുറച്ചു കാലമേ അഭിനയ ലോകത്ത് സംയുക്ത സജീവമായിരുന്നുള്ളൂ. വിവാഹശേഷം കുടുംബ കാര്യങ്ങള്‍ നോക്കി വീട്ടില്‍ കഴിയാനാണ് സംയുക്ത തീരുമാനിച്ചത്. ഇപ്പോഴിതാ തങ്ങളുടെ പ്രിയ താരങ്ങളെ ഒന്നിച്ച് കാണാനായി സന്തോഷത്തിലാണ് ആരാധകര്‍. ഗുരുവായൂരില്‍ കണ്ണനെ കാണാനായി കുടുംബത്തോടൊപ്പം താരങ്ങള്‍ എത്തി. 
കൃഷ്ണ ഭക്തയായ സംയുക്ത ഇടയ്ക്കിടെ ഗുരുവായൂരില്‍ എത്താറുണ്ട്.
ഗുരുവായൂരമ്പല ദര്‍ശനത്തിന് എത്തിയപ്പോള്‍ കൂടെയുള്ള ആളുകളെ കുറിച്ചുള്ള ചോദ്യങ്ങളും ആരാധകരുടെ ഭാഗത്തുനിന്ന് ഉണ്ടായി.
കൂടെയുള്ളത് ഏടത്തിയമ്മയാണെന്നും ബിജുവേട്ടന്റെ ഏട്ടന്റെ ഭാര്യയാണ് താങ്കളുടെ കൂടെ വന്നിരിക്കുന്നത് എന്നും സംയുക്ത പറഞ്ഞു. മകനെ കുറിച്ചുള്ള ചോദ്യത്തിന് ബിജുവാണ് മറുപടി നല്‍കിയത്, മോന്‍ ഇവിടെ ഇല്ല എന്നാണ് ബിജു പ്രതികരിച്ചത്.
ഏക മകനായ ദക്ഷ് ധാര്‍മ്മിക്കിന്റെ കാര്യങ്ങളും യോഗ പഠനവുമൊക്കെയായി തിരക്കിലാണ് സംയുക്ത വര്‍മ്മ എപ്പോഴും.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

20 വര്‍ഷം പഴക്കമുള്ള വീട് ഒന്ന് പൊളിച്ച് പണിതാലോ ? പിന്നെ നടന്നത്, വന്ന മാറ്റത്തെ കുറിച്ച് ആഹാന കൃഷ്ണ