Webdunia - Bharat's app for daily news and videos

Install App

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ

ഒന്നിച്ചഭിനയിച്ച സിനിമകളുടെ സെറ്റില്‍ വച്ചാണ് സംയുക്തയും ബിജു മേനോനും അടുപ്പത്തിലാകുന്നത്

രേണുക വേണു
വെള്ളി, 14 ഫെബ്രുവരി 2025 (13:33 IST)
Biju Menon-Samyuktha Varma Love Story: കരിയറിലെ തുടക്കകാലത്ത് തന്നെ മികച്ച സിനിമകളില്‍ അഭിനയിച്ച് മലയാളികളുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് സംയുക്ത വര്‍മ. നടന്‍ ബിജു മേനോന്‍ ആണ് സംയുക്തയുടെ ജീവിതപങ്കാളി. 2002 ലാണ് ബിജു മേനോനും സംയുക്തയും വിവാഹിതരായത്. വിവാഹശേഷം സംയുക്ത സിനിമയില്‍ നിന്ന് പിന്‍വാങ്ങി. ഇപ്പോള്‍ ബിജുവിന്റെ ഏറ്റവും നല്ല സുഹൃത്തായും പങ്കാളിയായും തണലുപോലെ സംയുക്തയുണ്ട്. ഇരുവര്‍ക്കും ദഷ് ധര്‍മ്മിക് എന്നു പേരുള്ള മകനുണ്ട്.
 
ഒന്നിച്ചഭിനയിച്ച സിനിമകളുടെ സെറ്റില്‍ വച്ചാണ് സംയുക്തയും ബിജു മേനോനും അടുപ്പത്തിലാകുന്നത്. ആദ്യം നല്ല സുഹൃത്തുക്കളായിരുന്നു. പിന്നീട് ആ ബന്ധം ദൃഢമായി. മേഘമല്‍ഹാര്‍ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ജീവിതത്തിലും നായകനും നായികയുമായാലോ എന്ന് ഇരുവര്‍ക്കും തോന്നിയത്. സിനിമയിലെ പോലെ പൈങ്കിളിയായിരുന്നില്ല തങ്ങളുടെ പ്രണയമെന്ന് ബിജു മേനോനും സംയുക്തയും പറയുന്നു. തങ്ങള്‍ പ്രണയത്തിലിരുന്ന കാലത്ത് അഞ്ച് മിനുറ്റില്‍ കൂടുതല്‍ ഫോണില്‍ സംസാരിച്ചിട്ടില്ലെന്നാണ് താരദമ്പതികള്‍ വ്യക്തമാക്കുന്നത്. എന്നാണ് പരസ്പരം പ്രണയത്തിലായതെന്ന കാര്യം ഇപ്പോഴും അവര്‍ക്ക് അറിയില്ല.
 
ഇരുവരുടെയും പ്രണയത്തിന്റെ തീവ്രത എത്രത്തോളം ഉണ്ടായിരുന്നെന്ന് വ്യക്തമാക്കുന്ന ഒരു അനുഭവം സംയുക്ത പഴയൊരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ട്. ദാമ്പത്യ ജീവിതം ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ ഒരുപാട് ആയെങ്കിലും ബിജു മേനോന് താന്‍ കത്തെഴുതാറുണ്ട് എന്നാണ് സംയുക്ത പറഞ്ഞത്. ദൂരയാത്ര പോവുമ്പോള്‍ പറയാനുള്ളതെല്ലാം എഴുതി 'മിസ് യൂ' എന്ന് കുറിക്കും. എന്നിട്ട് അത് ബിജുവിന്റെ ബാഗില്‍ വെക്കും. അങ്ങനെയും ചില പ്രണയങ്ങള്‍ ഉണ്ടല്ലോ എന്നാണ് സംയുക്ത ചോദിക്കുന്നത്.
 
20-ാം വയസ്സില്‍ നായികയായി അരങ്ങേറിയ നടിയാണ് സംയുക്ത. ബിജു മേനോനെ വിവാഹം കഴിക്കുമ്പോള്‍ സംയുക്തയുടെ പ്രായം 23 ആയിരുന്നു. ബിജു മേനോനും സംയുക്തയും തമ്മില്‍ ഒന്‍പത് വയസ്സിന്റെ വ്യത്യാസമുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

കാര്‍ഡിയാക് ഫോബിയ കൂടുന്നു! ആശുപത്രികളില്‍ യുവക്കളെ കൊണ്ട് നിറയുന്നു

അമേരിക്കയിൽ വീണ്ടും മിന്നൽ പ്രളയം, ഇത്തവണ ന്യൂ മെക്സിക്കോയിൽ,3 മരണം, വൻ നാശനഷ്ടം

ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു; മകന് സര്‍ക്കാര്‍ ജോലി നല്‍കും

ഗാസയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ ഭാഗമായി പത്ത് ബന്ദികളെ വിട്ടയക്കുമെന്ന് ഹമാസ്

സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിന്‍ അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹാര്‍ജി

അടുത്ത ലേഖനം
Show comments