Bromance Movie: ഇത് ഐറ്റം വേറെ, പ്രണയദിനത്തിൽ ചിരിയുടെ ബ്രോമാൻസ് ടീം; ഡീസന്റ് ആദ്യ പകുതി
പ്രണയദിനത്തിൽ ചിരിയുടെ പൂരമാണ് ബ്രോമാൻസ് ടീം കാഴ്ച വെയ്ക്കുന്നത്.
ജോ ആൻഡ് ജോ, 18 പ്ലസ്, എന്നീ സിനിമകൾക്ക് ശേഷം അരുൺ ഡി ജോസ് സംവിധാനം ചെയ്ത ബ്രോമാൻസ് തിയേറ്ററുകളിലെത്തി. ഒരു സുഹൃത്തിന്റെ തിരോധാനവും അതിനെത്തുടർന്നുള്ള കൂട്ടുകാരുടെ രസകരമായ അന്വേഷവുമാണ് ചിത്രത്തിന്റെ പ്രമേയം. മികച്ച പ്രതികരണമാണ് ആദ്യ പകുതി കഴിയുമ്പോൾ സിനിമയ്ക്ക് ലഭിക്കുന്നത്. പ്രണയദിനത്തിൽ ചിരിയുടെ പൂരമാണ് ബ്രോമാൻസ് ടീം കാഴ്ച വെയ്ക്കുന്നത്.
'ഒരേ പൊളി ഐറ്റം, കിടിലൻ ഫസ്റ്റ് ഹാഫ്', എന്നാണ് ചിത്രം കണ്ടവർ സിനിമയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. 'ഡീസന്റ്' എന്നാണ് മറ്റൊരു പ്രേക്ഷകന്റെ പ്രതികരണം. വാലെന്റൈൻസ് ഡേയിൽ എല്ലാത്തരം പ്രേക്ഷകർക്കും വന്ന് കണ്ട് ചില്ലടിക്കാൻ വേണ്ടിയൊരു കിടു പൊളി പടമായിരിക്കും ബ്രോമാൻസ്, ആഘോഷിക്കാനുള്ള എല്ലാ ഐറ്റംസും ഇതിൽ ഉണ്ട് - കോമഡിയും ഫ്രണ്ട്ഷിപ്പും ത്രില്ലും എല്ലാം കൂടി ചേർന്ന ഒരു ഫെസ്റ്റിവൽ മോഡ് പടം ആയിരിക്കും 'ബ്രോമാൻസ്' എന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം.
അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്പ്യാർ, കലാഭവൻ ഷാജോൺ, ബിനു പപ്പു, ശ്യാം മോഹൻ, സംഗീത് പ്രതാപ്, അംബരീഷ്, ഭരത് ബോപ്പണ്ണ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അരുൺ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് സിനിമ നിർമിക്കുന്നത്.