Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിലാലില്‍ ദുല്‍ഖര്‍ അല്ലെങ്കില്‍ ഫഹദ് ! ആരാധകര്‍ കാത്തിരിക്കുന്ന ആ വാര്‍ത്ത ഇതാ

ബിലാലില്‍ ഫഹദ് ഫാസില്‍ അല്ലെങ്കില്‍ ദുല്‍ഖര്‍ ഉണ്ടാകുമെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്

Bilal Big B Second Part Dulquer Salmaan Fahad Faasil
, വ്യാഴം, 28 ജൂലൈ 2022 (09:42 IST)
Bilal Malayalam Film: ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലില്‍ മമ്മൂട്ടിക്കൊപ്പം മറ്റൊരു യുവതാരം കൂടി എത്തുമെന്ന റിപ്പോര്‍ട്ട് സത്യം തന്നെ. ബിലാലില്‍ അഭിനയിക്കാന്‍ തനിക്ക് താല്‍പര്യമുണ്ടെന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നത്. അമല്‍ നീരദ് പ്രൊഡക്ഷന്‍സിനൊപ്പം ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസും ചേര്‍ന്നാണ് ബിലാല്‍ നിര്‍മിക്കുന്നത്. ബിലാലില്‍ എവിടെയെങ്കിലും പിടിച്ചുകയറാന്‍ താന്‍ നോക്കുമെന്നാണ് ദുല്‍ഖര്‍ പറയുന്നത്. 
 
തനിക്ക് അല്ലെങ്കില്‍ ഫഹദ് ഫാസിലിന് ബിലാലില്‍ അഭിനയിക്കാനുള്ള ഭാഗ്യം ഉണ്ടാകട്ടെ എന്നാണ് ദുല്‍ഖര്‍ പറയുന്നത്. ബിലാലില്‍ ഫഹദ് ഫാസില്‍ അല്ലെങ്കില്‍ ദുല്‍ഖര്‍ ഉണ്ടാകുമെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ബിലാലില്‍ ഉറപ്പായും ഒരു യുവതാരം ഉണ്ടാകുമെന്ന് ബിഗ് ബിയില്‍ നിര്‍ണായക കഥാപാത്രം അവതരിപ്പിച്ച മംമ്ത മോഹന്‍ദാസും പറയുന്നു. 
 
അമല്‍ നീരദ് തന്നെയാണ് ബിലാല്‍ സംവിധാനം ചെയ്യുന്നത്. ഈ വര്‍ഷം ഡിസംബറില്‍ ഷൂട്ടിങ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2023 റിലീസായാണ് ചിത്രം തിയറ്ററുകളിലെത്തുക. തുര്‍ക്കി, പോളണ്ട്, കൊല്‍ക്കത്ത, ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി എന്നീ സ്ഥലങ്ങളാണ് പ്രധാന ലൊക്കേഷന്‍.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Dulquer Salmaan Birthday: ദുല്‍ഖര്‍ കുഞ്ചാക്കോ ബോബനെ വിളിക്കുന്ന പേര് അറിയുമോ?; ഡിക്യുവിന്റെ ജന്മദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ചാക്കോച്ചന്‍