Webdunia - Bharat's app for daily news and videos

Install App

മുരുകാ... പാർട്ടി കിടുവാ! - വരവറിയിച്ച് ബിലാൽ, 13 വർഷം കൊണ്ട് പഠിച്ചതെല്ലാം തെളിയിക്കാനൊരുങ്ങി ഗോപി സുന്ദർ

ചിപ്പി പീലിപ്പോസ്
ശനി, 25 ജനുവരി 2020 (11:10 IST)
മലയാളത്തിലെ മുഖം മാറ്റിയ ചിത്രമായിരുന്നു ബിഗ് ബി. ബിലാൽ ജോൺ കുരിശിങ്കലിന്റെ മുഴക്കമുള്ള ശബ്ദം സിനിമാ പ്രേമികളെ ഇപ്പോഴും ത്രസിപ്പിക്കുന്നു. ബിഗ് ബിയുടെ രണ്ടാം ഭാഗം ‘ബിലാലി’നായി ഗോപി സുന്ദറും അമൽ നീരദും ഒരുമിച്ചു.  
 
ചിത്രത്തിലെ ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രത്തിന്റെ മാസ് പെര്‍ഫോര്‍മന്‍സ് കൂടുതല്‍ മാസായത് തീം സോങ്ങ് ഒപ്പം ചേരുമ്പോഴാണെന്നുള്ളതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. ചിത്രത്തിന്റെ സംഗീതത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. സംവിധായകന്‍ അമല്‍ നീരദിനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഗോപി സുന്ദര്‍ ബിലാലിന് വേണ്ടി പ്രാര്‍ഥനയുണ്ടാവണം എന്നറിയിച്ചത്. 
 
2007ൽ ബിഗ് ബിക്ക് വേണ്ടി വർക്ക് ചെയ്തത് ഗോപി സുന്ദർ തന്നെയായിരുന്നു. ‘ഈ ട്രാക്ക് ഞാന്‍ ചെയ്തത്. പിന്നീട് സ്റ്റൈല്‍ മാറ്റി, ഇപ്പോള്‍ 13 വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഇത്രയും കാലത്തിനിടയിലെ എക്‌സ്പീരിയന്‍സ് കൊണ്ട് എന്തെല്ലാം നേടി എന്ന് തെളിയിക്കാന്‍ സമയം വന്നിരിക്കുന്നു, ഈ സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാ ടെക്‌നീഷ്യന്മാര്‍ക്കും അതൊരു വെല്ലുവിളി തന്നെയായിരിക്കും.‘- ഗോപി സുന്ദര്‍ ഫേസ്ബുക്കിൽ കുറിച്ചു. 
 
ബിലാലിനായി കാത്തിരിക്കുന്നതിനു നിരവധി കാരണങ്ങളാണുള്ളത്. മമ്മൂട്ടി, അമൽ നീരദിന്റെ സംവിധാനം, ബിലാൽ ജോൺ കുരിശിങ്കൽ എന്ന സ്റ്റൈലിഷ് കഥാപാത്രം, ഉണ്ണി ആറിന്റെ തിരക്കഥ, കിടിലൻ പശ്ചാത്തല സംഗീതം, അങ്ങനെ പോകുന്നു കാരണങ്ങൾ. സമീര്‍ താഹിര്‍ തന്നെ ക്യാമറ ചെയ്യുമെന്നാണ് സൂചന. 
 
മമ്മൂട്ടിയെ കൂടാതെ മറ്റൊരു പ്രധാന താരം ബിലാല്‍ ഉണ്ടാകുമെന്ന് കേള്‍ക്കുന്നു. അത് ആരാണെന്ന കാര്യം പുറത്തുവിട്ടിട്ടില്ല. ഫഹദ് ഫാസിൽ ആകാനാണ് ചാൻസ് എന്നും കേൾക്കുന്നു. അതേസമയം, അമൽ നീരദിനൊപ്പം ഫഹദ് നിർമാതാക്കളിൽ ഒരാളാവുകയാണെന്നാണ് മറ്റൊരു റിപ്പോർട്ട്. 
 
ജോഫിൻ സംവിധാനം ചെയ്യുന്ന പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനു ശേഷം മമ്മൂട്ടി ബിലാലിന്റെ ലൊക്കേഷനിലെത്തും. ഫെബ്രുവരി 15നു ചിത്രത്തിന്റെ പൂജ നടക്കുമെന്നാണ് സൂചന. ബിലാല്‍, ബിഗ് ബി പ്രീ ക്വല്‍ ആണോ സീക്വല്‍ ആണോ എന്ന കാര്യം അമല്‍ നീരദ് ഇത് വരെ പുറത്ത് വിട്ടിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

PV Anvar: ഇത്തവണ മത്സരിക്കില്ല, പക്ഷേ 2026 ല്‍ ഞാന്‍ തന്നെ; ജോയ് അന്‍വറിന്റെ നോമിനി?

അഭിഭാഷകയുടെയും മക്കളുടെയും ആത്മഹത്യ, ജിസ്‌മോള്‍ നിറത്തിന്റെയും പണത്തിന്റെയും പേരില്‍ ഭര്‍ത്തൃവീട്ടില്‍ മാനസികപീഡനം നേരിട്ടു, മൊഴി നല്‍കി സഹോദരന്‍

തിരുവനന്തപുരത്ത് ആംബുലന്‍സ് കാത്തുനില്‍ക്കെ പനി ബാധിച്ച രോഗി മരിച്ചു

പ്രൈമറി ക്ലാസു മുതല്‍ ലഹരിക്ക് അടിമപ്പെട്ടുപോകുന്ന കുട്ടികളുണ്ട്, ലഹരി ഉപയോഗം തടയാന്‍ ജനകീയ ഇടപെടല്‍ വേണം: മുഖ്യമന്ത്രി

അനധികൃത സ്വത്ത് സമ്പാദന കേസ്: ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ 793കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

അടുത്ത ലേഖനം
Show comments