മൂന്നാം കിട നടനൊപ്പം വേദി പങ്കിടില്ലെന്ന് സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍; വേദിയില്‍ കുത്തിയിരുന്ന് പ്രതിഷേധവുമായി ബിനീഷ് ബാസ്റ്റിന്‍
അനില്‍ രാധാകൃഷ്ണ മേനോന്‍ സംസാരിക്കുന്ന സ്റ്റേജില്‍ കുത്തിയിരുന്നാണ് ബിനീഷ് പ്രതിഷേധിച്ചത്.
മൂന്നാംകിട നടനൊപ്പം വേദി പങ്കിടില്ലെന്ന് സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്റെ അധിക്ഷേപത്തിനെതിരെ പരസ്യ പ്രതിഷേധവുമായി നടന്‍ ബിനീഷ് ബാസ്റ്റിന്‍. അനില്‍ രാധാകൃഷ്ണ മേനോന്‍ സംസാരിക്കുന്ന സ്റ്റേജില്‍ കുത്തിയിരുന്നാണ് ബിനീഷ് പ്രതിഷേധിച്ചത്.
പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കോളേജ് ഡേയ്ക്ക് ബിനീഷ് ബാസ്റ്റിനെ ചീഫ് ഗസ്റ്റായി വിളിച്ചിരുന്നു.എന്നാല്‍ പരിപാടി തുടങ്ങുന്നതിന് 1 മണിക്കൂര്‍ മുന്‍പ് കോളേജിലെ പ്രിന്‍സിപ്പാളും യൂണിയന്‍ ചെയര്‍മാനും ബിനീഷ് താമസിച്ച ഹോട്ടലില്‍ എത്തി പരിപാടിക്ക് ഒരുമണിക്കൂര്‍ കഴിഞ്ഞ് എത്തിയാല്‍ മതിയെന്ന് അറിയിക്കുകയായിരുന്നു.
മാഗസിന്‍ റിലീസിങ്ങിന് വരാമെന്ന് എറ്റ അനില്‍ രാധാകൃഷ്ണ മേനോന്‍ ബിനീഷ് വേദിയില്‍ എത്തിയാല്‍ ഇറങ്ങി പോകുമെന്നും ഒരു മൂന്നാം കിട നടനോടൊപ്പം വേദി പങ്കിടാന്‍ എനിക്ക് കഴിയില്ലെന്ന് അനില്‍ രാധാകൃഷ്ണ മേനോന്‍ പറഞ്ഞതായും ബിനീഷിനോട് സംഘാടകര്‍ അറിയിച്ചു.
തുടര്‍ന്ന് അനിലിന്റെ പ്രസംഗം നടക്കുന്നതിനിടെ ബിനീഷ് ബാസ്റ്റിന്‍ വേദിയില്‍ എത്തുകയും സ്റ്റേജില്‍ കുത്തിയിരുന്ന പ്രതിഷേധിക്കുകയുമായിരുന്നു. താന്‍ അനില്‍ സംവിധാനം ചെയ്ത ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി എന്ന സിനിമയില്‍ ഒരു വേഷമുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് സെറ്റില്‍ പോയിരുന്നെന്ന് ബിനീഷ് പറഞ്ഞു.
ഒരു മൂന്നാംകിട നടനായി എനിക്കൊപ്പം വേദിയില്‍ സംസാരിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞത്. വല്ലാതെ വേദനയായെന്നും ഞങ്ങള്‍ എന്നും കൂലികളായി നടന്നാമതിയെന്നാണോവെന്നും ബിനീഷ് മനോരമ ന്യൂസിനോട് പ്രതികരിച്ചു. നിരവധി ചിത്രങ്ങിളില്‍ അഭിനയിച്ച ബിനീഷ് തമിഴില്‍ ദളപതി വിജയുടെ തെറിയില്‍ അഭിനയിച്ചിരുന്നു.