വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ബിനു അടിമാലി ആദ്യമായി പൊതുവേദിയില്‍. മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്റെ ജനറല്‍ ബോഡിയില്‍ പങ്കെടുക്കുവാന്‍ എത്തിയതായിരുന്നു നടന്‍.
സുധിക്കൊപ്പമുള്ള ആ യാത്രയെക്കുറിച്ച് ബിനു പറയുന്നു.
സുധിയെ പറ്റി പറയുകയാണെങ്കില്‍ അന്ന് അദ്ദേഹത്തിന് സമയമായിരിക്കും.കാരണം ഇവിടെനിന്ന് പോകുമ്പോള്‍ ഇവന്‍ വണ്ടിയുടെ മുന്നില്‍ ഇരിക്കുകയാണ്.ഊണ് കഴിക്കാന്‍ ഇറങ്ങിയിട്ട് വന്നപ്പോഴും വീണ്ടും വന്ന് വണ്ടിയുടെ മുന്‍ സീറ്റില്‍ തന്നെ സുധി ഇരുന്നുവെന്ന് ബിനു അടിമാലി പറഞ്ഞു.
'പ്രോഗ്രാം കഴിഞ്ഞു തിരിച്ചു വരുമ്പോഴും ഇവന്‍ ഓടി വന്ന് വണ്ടിയുടെ മുന്നില്‍ തന്നെ ഇരിക്കുവാണ്. അത്രയും ഊര്‍ജസ്വലനായ ഒരു സുധിയെ ഞാന്‍ ഇന്നേവരെ കണ്ടിട്ടില്ല. അന്നത്തെ ദിവസം അത്രക്ക് ആക്റ്റീവ് ആയിരുന്നു. എന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ച സംഭവം അതാണ്. മിനിറ്റുകള്‍ കൊണ്ട് തൊട്ടടുത്തിരുന്ന ഒരാള് മരിച്ചുപോയി എന്ന് കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു അവസ്ഥ വലുതാണ്',-ബിനു അടിമാലി പറഞ്ഞു.