പട്ടായയിലെ പിറന്നാളാഘോഷം, മക്കളെയും കൂട്ടി വെക്കേഷന്‍ മൂഡില്‍ പേളി,നടിയുടെ പ്രായം എത്രയാണെന്ന് അറിയാമോ ?

കെ ആര്‍ അനൂപ്
ചൊവ്വ, 28 മെയ് 2024 (12:06 IST)
Pearle Maaney
മലയാളത്തിന്റെ പ്രിയ ജോഡിയാണ് ശ്രീനിഷും പേളിയും. മക്കള്‍ക്കൊപ്പം ഉള്ളതാണ് ഇരുവരുടെയും ഇപ്പോഴത്തെ ലോകം. അഞ്ചാം വിവാഹ വാര്‍ഷികത്തിനുശേഷം കുടുംബം പേളിയുടെ ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന്. 
രണ്ട് മക്കളുടെ അമ്മയായ പേളി ഏറെ സന്തോഷത്തിലാണ്.മക്കളായ നിലാ ശ്രീനിഷ്, നിതാര ശ്രീനിഷ് എന്നിവര്‍ വിമാനത്തില്‍ കയറിയ ത്രില്ലിലാണ് കുടുംബം. താര കുടുംബം ഇപ്പോള്‍ എവിടെയാണെന്ന് അറിയാമോ? 
തായ്ലന്‍ഡിലെ പട്ടായയിലാണ് പേളിയുടെയും കുടുംബത്തിന്റെയും ജന്മദിനാഘോഷം. പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് തനിക്ക് ആശംസകള്‍ നേര്‍ന്ന ഓരോരുത്തര്‍ക്കും ഒറ്റവാക്കില്‍ പേളി നന്ദിയും പറഞ്ഞു.ചിത്രങ്ങള്‍ക്കൊപ്പം ഗ്രാറ്റിട്യൂട് അഥവാ നന്ദി എന്നാണ് താരം എഴുതിയിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Pearle Maaney (@pearlemaany)

  നിലയെയും നിതാരയെയും കൊണ്ട് ട്രാവല്‍ ഏജന്‍സിയുടെ ഓഫീസിലേക്ക് പോയതിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ പേളി യൂട്യൂബില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ അന്ന് യാത്ര വിവരം കുടുംബം വെളിപ്പെടുത്തിയില്ല. ആരാധകരോട് ഗസ് ചെയ്യാനായിരുന്നു നടി പറഞ്ഞത്.പേളിയുടെ പ്രായം എത്രയാണെന്ന് അറിയാമോ ?
 
34-ാം ജന്മദിനമാണ് പേളി മാണി ആഘോഷിക്കുന്നത്.നിതാര ബേബിക്ക് മൂന്നു മാസം പ്രായമാകുമ്പോഴേക്കും അമ്മയുടെയും അച്ഛനെയും വീട്ടില്‍ നിന്ന് പേളി സ്വന്തം ഫ്‌ലാറ്റിലേക്ക് താമസം മാറിയിരുന്നു.
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

അമല്‍ ബാബുവിന്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും; ദാനം ചെയ്തത് നാല് അവയവങ്ങള്‍

ഡ്രൈവര്‍ ജെയ്മോന്‍ ജോസഫിനെ പിന്തുണച്ചു യുഡിഎഫ്; കെഎസ്ആര്‍ടിസിയെ തകര്‍ക്കാന്‍ നോക്കുന്ന യൂണിയന് അഭിനന്ദനങ്ങളെന്ന് പരിഹസിച്ച് മന്ത്രി

കേരളത്തില്‍ ജനിതക വൈകല്യങ്ങളുള്ള നവജാതശിശുക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നു, ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത്

മൂക്കിന് പരിക്കേറ്റ ഷാഫി പറമ്പിലിനെ പരിഹസിക്കുന്ന പരസ്യം മില്‍മ പിന്‍വലിച്ചു

മഴയ്‌ക്കൊപ്പം ഇടിമിന്നലിനു സാധ്യത; ജാഗ്രത വേണം

അടുത്ത ലേഖനം
Show comments