Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിറവയറില്‍ ദീപിക പദുക്കോണ്‍, സോഷ്യല്‍ മീഡിയയില്‍ തരംഗമായി ഫോട്ടോഷൂട്ട്

Deepika Padukone and Ranveer Singh

കെ ആര്‍ അനൂപ്

, തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2024 (18:57 IST)
Deepika Padukone and Ranveer Singh
ബോളിവുഡ് താരം ദീപിക പദുക്കോണ്‍ തന്റെ ആദ്യ കണ്മണിയ്ക്കായി കാത്തിരിക്കുകയാണ്.അമ്മയാകാന്‍ പോകുന്ന എന്ന വിവരം ദീപിക നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴിതാ ദീപികയും ഭര്‍ത്താവ് റണ്‍ബീറും ജീവിതത്തിലെ വലിയ സന്തോഷ നിമിഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്.
 
നിറവയറിലുള്ള ദീപികയുടെ ചിത്രങ്ങളാണ് താരങ്ങള്‍ പങ്കുവെച്ചത്. നിമിഷനേരം കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ തരംഗമായി മാറി.
 
2024 ബോളിവുഡിലെ രണ്ട് ഉയര്‍ന്ന ഗ്രോസറുകള്‍ ദീപികയുടെ പേരിലാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നടി അഭിനയിച്ച നാല് സിനിമകള്‍ ചേര്‍ന്ന് 3200 കോടിയാണ് നേടിയത്. ഇന്ത്യന്‍ സിനിമയിലെ ഒരു താരത്തിനും സ്വന്തമാക്കാന്‍ ആവാത്ത അത്രയും വലിയ തുകയാണിത്.
 
2023-ല്‍ പഠാനിലൂടെയാണ് ദീപിക ഈ ജൈത്രയാത്ര തുടങ്ങിയത്. ആഗോളതലത്തില്‍ ആയിരം കോടിയില്‍ അധികം സിനിമ നേടി. ദീപികയുടെ ആദ്യത്തെ ആയിരം കോടി ചിത്രവുമായിരുന്നു ഇത്. രണ്ടാമത്തെ സിനിമ ജവാനായിരുന്നു. പഠാനേക്കാള്‍ വലിയ വിജയം നേടി ജവാന്‍. 1100 കോടിയിലേറെ സ്വന്തമാക്കി ജവാന്‍ നടിയുടെ കരിയര്‍ ബെസ്റ്റാണ്.ദീപികയ്ക്ക് പിന്നിലാണ് ബോളിവുഡ് കിംഗ് ഷാരൂഖ് ഖാന്‍. 2700 കോടിയാണ് 2 വര്‍ഷത്തിനിടെ ഷാരൂഖ് ചിത്രങ്ങള്‍ കളക്ട് ചെയ്തത്.
 
 
 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തന്റെ 'എമര്‍ജന്‍സി' സിനിമയുടെ കട്ട് ചെയ്യാത്ത പതിപ്പിന് അനുമതി ലഭിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കങ്കണ