Webdunia - Bharat's app for daily news and videos

Install App

'ജാസ്മിന്‍ ഇന്ന് കാണിച്ചത് ഒട്ടും ശരിയായില്ല'; ബിഗ്‌ബോസ് വിശേഷങ്ങളുമായി സീരിയല്‍ താരം അശ്വതി

കെ ആര്‍ അനൂപ്
വ്യാഴം, 26 മെയ് 2022 (17:08 IST)
ബിഗ് ബോസ് മലയാളം നാലാം സീസണ്‍ അതിന്റെ അവസാന ഘട്ട മത്സരങ്ങളിലേക്ക് കടക്കുകയാണ്.ഫൈനല്‍ അടുക്കെ മത്സരാര്‍ത്ഥികള്‍ക്ക് ഇടയില്‍ മത്സരം മുറുകുകയാണ്.മത്സരാര്‍ത്ഥിയായ ജാസ്മിന്റെ വീട്ടിനുള്ളിലെ കളികള്‍ റോബിന് പോസിറ്റീവായി വന്നുചേരുന്നു എന്നാണ് ബിഗ് ബോസ് മലയാളം സ്ഥിരം പ്രേക്ഷക കൂടിയായ സീരിയല്‍ താരം അശ്വതി പറയുന്നത്.
 
അശ്വതിയുടെ കുറിപ്പ് 
 
''ജാസ്മിന്‍ ഇന്ന് കാണിച്ചത് ഒട്ടും ശരിയായില്ല. ജയിലില്‍ പോയ റോബിനും റിയാസും ഒരേപോലെ ക്ഷീണിതര്‍ ആണ്. റോബിന്റെ മുന്നില്‍വെച്ചു തന്നേ റിയാസിന് എനര്‍ജിക്കുള്ള കാപ്പിയോ ചായയോ കൊടുത്തു. എന്നാല്‍ റോബിനോട് വേണമോ എന്നുപോലും ചോദിച്ചില്ല. എന്തോ എനിക്ക് കഷ്ട്ടം തോന്നി.. ജാസ്മിന്‍ ഈ കാണിക്കുന്നത് നിന്റെ മാത്രം ദേഷ്യം ആയിരിക്കാം പക്ഷെ അത് എത്രത്തോളം വെളിയില്‍ റോബിന് പോസിറ്റീവ് ആകുന്നു എന്ന് ആ മണ്ടന്‍ തലയില്‍ ഉദിക്കുന്നില്ലല്ലോ എന്നാലോചിക്കുമ്പോഴാണ്. റിയാസേ ലാലേട്ടന്‍ മുട്ടന്‍ പണി തരുമെന്ന് പറഞ്ഞപ്പോള്‍ ഇത്ര പ്രതീക്ഷിച്ചില്ല ല്ലേ. ജയിലില്‍ നിന്നിറങ്ങി 'ലല്ലലം ചൊല്ലുന്ന ചെല്ലക്കിളികളെ' എന്ന് ചാടി ചാടി ആപ്പിളും കടിച്ചു നടന്നപ്പോള്‍ ആലോചിക്കണമായിരുന്നു.
 
അല്ലാ എനിക്കൊരു ഡൗട്ട്.. എല്ലാരുംകൂടി സ്ഥാനങ്ങള്‍ക്കായുള്ള ടാസ്‌ക് നടന്നതിന്റെ ചില വീഡിയോസ് യൂട്യൂബില്‍ കണ്ടു അത് ടെലികാസ്റ്റ് ചെയ്തോ ?. ഞാന്‍ എപ്പിസോഡില്‍ കണ്ടില്ല.. ഇനി ഞാനെങ്ങാനും കാണാത്ത എപ്പിസോഡില്‍ ആണോ. എന്തായാലും നാളത്തെ എപ്പിസോഡ് ചിരി മാസ്സ് ആയിരിക്കും എന്ന് പ്രോമോ കണ്ടു. കാത്തിരിക്കാം ല്ലേ.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്ത് 90 എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയിലായ സഭവം: വില്ലനായത് ബട്ടര്‍ ചിക്കന്‍

ICSI CS എക്സിക്യൂട്ടീവ്, പ്രൊഫഷണൽ പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പുറത്ത് : എങ്ങനെ ഡൗൺലോഡ് ചെയ്യാം?

വീണ്ടും ട്വിസ്റ്റോ?, മെസ്സി തിരുവനന്തപുരത്ത് കളിക്കുമെന്ന് മന്ത്രി, സ്റ്റേഡിയം വിട്ടുനൽകാനാവില്ലെന്ന് കെസിഎ

പാക്കിസ്ഥാന്‍ അമൃതറിലെ സുവര്‍ണ്ണ ക്ഷേത്രം ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിച്ചു: സൈന്യം

ആര്‍എസ്എസിന്റെ ആസ്ഥാനം ഭീകരര്‍ ലക്ഷ്യമിടുന്നുവെന്ന് രഹസ്യവിവരം; നാഗ്പൂരില്‍ ഡ്രോണ്‍ പറത്തുന്നതിന് 17 ദിവസം വിലക്ക്

അടുത്ത ലേഖനം
Show comments