Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ബ്രൂസ് ലി' നിര്‍മ്മാണത്തില്‍ നിന്ന് ഉണ്ണി മുകുന്ദന്‍ പിന്മാറി ?

Bruce Lee Movie Launch | Unni Mukundan| Durga Krishna| Vysakh | Chandini Sreedharan| Gokulam Gopalan ഉണ്ണി മുകുന്ദന്‍

കെ ആര്‍ അനൂപ്

, ശനി, 20 ഓഗസ്റ്റ് 2022 (10:14 IST)
ഉണ്ണി മുകുന്ദന്‍ പുതിയ സിനിമ തിരക്കുകളിലേക്ക്. നടന്റെ കരയറിലെ തന്നെ ഏറ്റവും വലിയ പ്രൊജക്റ്റ് ആയിരിക്കും ഇതെന്ന് പ്രതീക്ഷിക്കുന്നു.  
 
ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രൂസ് ലി. ഈ ആക്ഷന്‍ ത്രില്ലര്‍ ആദ്യം നിര്‍മ്മിക്കാന്‍ ആയിരുന്നു തീരുമാനിച്ചിരുന്നത്.25 കോടിയോളം മുതല്‍മുടക്കിലൊരുങ്ങുന്ന സിനിമയാണെന്നാണ് ആദ്യം ലഭിച്ച വിവരം.ഉണ്ണി മുകുന്ദന്റെ നിര്‍മ്മാണ കമ്പനിയായ ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ആദ്യ സിനിമയാണ് ചിത്രം പ്രഖ്യാപിച്ചത്. പക്ഷേ ആദ്യം റിലീസ് ആയത് മേപ്പടിയാന്‍ ആണ്. ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയാണ് ഉണ്ണി മുകുന്ദന്‍ രണ്ടാമതായി നിര്‍മ്മിച്ചത്.
'ബ്രൂസ് ലീ' ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. മല്ലു സിംഗിന് ശേഷം വൈശാഖും ഉണ്ണി മുകുന്ദനും ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്.
 
രാം ലക്ഷ്മണന്മാരാണ് ചിത്രത്തിന്റെ സംഘട്ടനം രംഗങ്ങള്‍ ഒരുക്കുന്നത്.
തനിക്ക് ആക്ഷന്‍ സിനിമകള്‍ ഇഷ്ടമാണെന്നും അത്തരം ചിത്രങ്ങള്‍ ചെയ്യാന്‍ കാത്തിരിക്കുകയാണെന്നും ഉണ്ണി ഊ മുകുന്ദന്‍ നേരത്തെ പറഞ്ഞിരുന്നു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ബ്രൂസ് ലിയുടെ ആക്ഷന്‍ രംഗങ്ങളോട് കടപിടിക്കും';'പുലിമുരുകന്‍' സംവിധായകന്റെ ആക്ഷന്‍ ത്രില്ലര്‍, ഉണ്ണി മുകുന്ദന്റെ ബിഗ് ബജറ്റ് ചിത്രം