Publish Date: Sat, 20 Aug 2022 (10:11 IST)
Updated Date: Sat, 20 Aug 2022 (10:14 IST)
മോഹന്‍ലാലിന്റെ 'പുലിമുരുകന്‍', മമ്മൂട്ടിയുടെ 'മധുരരാജ' എന്നീ ബ്ലോക്ക്ബസ്റ്ററുകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകന്‍ വൈശാഖ് പുതിയ ചിത്രം ഒരുങ്ങുന്ന.'ബ്രൂസ് ലി' എന്നു പേരു നല്‍കിയിട്ടുള്ള ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ് നായകനായി എത്തുന്നത്.
ദേശത്തിനും ഭാഷയ്ക്കും അതിരവരമ്പുകള്‍ ഇല്ലാതെ ഏതു ഭാഷക്കാര്‍ക്കും ദേശക്കാര്‍ക്കും ഒരുപോലെ ആസ്വദിക്കുവാന്‍ പോരും വിധത്തിലുള്ള ഒരു ചിത്രമായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത് എന്ന് സംവിധായകന്‍ വൈശാഖ് പറഞ്ഞു.
ബ്രൂസ് ലിയുടെ ആക്ഷന്‍ രംഗങ്ങളോട് കടപിടിക്കും വിധത്തിലുള്ള ഒരു സമ്പൂര്‍ണ്ണ ആക്ഷന്‍ ചിത്രമായിരിക്കും ഇതെന്ന് തിരക്കഥാകൃത്ത് ഉദയ കൃഷ്ണയും പറഞ്ഞു.
ഉദയകൃഷ്ണനാണ് തിരക്കഥ.വൈശാഖും ഉദയകൃഷ്ണയും ചേര്‍ന്ന് ഒരുക്കിയ ഫാമിലി എന്റര്‍ടെയ്നറുകള്‍ ബോക്സോഫീസില്‍ സൂപ്പര്‍ഹിറ്റുകളായി മാറിയിരുന്നു.ഷാജികുമാറാണ് ചായാഗ്രഹണം.
'ഓരോ പ്രവൃത്തിക്കും അനന്തരഫലങ്ങള്‍ ഉണ്ട്' എന്ന് കുറിച്ചുകൊണ്ടാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നത്. ഉണ്ണി മുകുന്ദന്റെ കൈയ്യില്‍ തോക്കും ഉണ്ടായിരുന്നു.