Webdunia - Bharat's app for daily news and videos

Install App

106 വയസ്സുള്ള വൃദ്ധന് പറ്റുന്നതാണോ ഇതൊക്കെ ?'ഇന്ത്യന്‍ 2' ആക്ഷന്‍ രംഗങ്ങള്‍ എയറില്‍, ആരാധകരുടെ ചോദ്യങ്ങള്‍ക്ക് സംവിധായകന്‍ ശങ്കര്‍ നല്‍കിയ മറുപടി

കെ ആര്‍ അനൂപ്
വ്യാഴം, 27 ജൂണ്‍ 2024 (11:15 IST)
106 വയസ്സുള്ള ഒരു മനുഷ്യനെ കൊണ്ട് ഇതൊക്കെ സാധിക്കുമോ ?സേനാപതിയ്ക്ക് ഏതാണ്ട് നൂറിന് മുകളില്‍ പ്രായം ഇന്ത്യന്‍2 സിനിമയില്‍ കാണിക്കുന്നുണ്ട്. എന്നിട്ടും ഒരു അതിഗംഭീരമായി ആക്ഷന്‍ രംഗങ്ങളില്‍ സേനാപതി എത്തുന്നുണ്ട്. ഇത്രയും വയസ്സുള്ള ഒരാള്‍ക്ക് ഇങ്ങനെയൊക്കെ ചെയ്യാന്‍ പറ്റുമോ എന്ന ചോദ്യം ശങ്കറിന്റെ മുന്നിലെത്തി. അതിന് ശങ്കര്‍ നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
 
'ചൈനയില്‍ ഒരു മാര്‍ഷ്യല്‍ ആര്‍ട്സ് മാസ്റ്റര്‍ ഉണ്ട്. അദേഹത്തിന്റെ പേര് ലൂസി ഗിയോണ്‍ എന്നാണ്. 120-ാം വയസിലും അദ്ദേഹം മാര്‍ഷ്യല്‍ ആര്‍ട്സ് പെര്‍ഫോം ചെയ്യും. പറന്നും കറങ്ങിയും എല്ലാത്തരത്തിലുമുള്ള പ്രകടനങ്ങള്‍ ഇപ്പോഴും ചെയ്യുന്നുണ്ട്. സേനാപതിയും അങ്ങനെയൊരു മാസ്റ്റര്‍ ആണ്. 
മര്‍മം ആണ് അദ്ദേഹത്തിന്റെ ഏരിയ.യോഗയും മറ്റു പരിശീലനങ്ങളെല്ലാം ചെയ്യുന്ന സേനാപതിയുടെ ഭക്ഷണ ശൈലി പോലും വ്യത്യസ്തമാണ്. ദിവസം ഒരുനേരം മാത്രമാണ് ഭക്ഷണം. ഏത് സ്റ്റണ്ടും ചെയ്യാന്‍ അദ്ദേഹത്തിന് കഴിയും',- ശങ്കര്‍ പറഞ്ഞു.
 
കമല്‍ ഹാസനൊപ്പം കാജല്‍ അഗര്‍വാള്‍, സിദ്ധാര്‍ഥ്, ബോബി സിംഹ, രാകുല്‍ പ്രീത് സിംഗ്, എസ് ജെ സൂര്യ, പ്രിയ ഭവാനി ശങ്കര്‍, സമുദ്രക്കനി, ബ്രഹ്‌മാനന്ദം, നെടുമുടി വേണു, കാളിദാസ് ജയറാം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ 2 നിര്‍മ്മിക്കുന്നത് സുഭാസ്‌കരന്‍ അല്ലിരാജയുടെ ലൈക്ക പ്രൊഡക്ഷന്‍സും കമല്‍ ഹാസന്റെ രാജ്കമല്‍ ഫിലിംസും ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസും ചേര്‍ന്നാണ്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

തയ്യല്‍ കടക്കാരന് വൈദ്യുതി ബില്ല് 86 ലക്ഷം രൂപ! പിന്നീട് നടന്നത്

തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി ട്രംപ്; ജനുവരി 20ന് എന്ത് സംഭവിക്കുമെന്ന് കണ്ണുനട്ട് അമേരിക്ക

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

അടുത്ത ലേഖനം
Show comments