Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹം കഴിഞ്ഞ് 2 വര്‍ഷം,മഞ്ജിമയ്ക്ക് എത്ര വയസ്സായി ? പുത്തന്‍ ഫോട്ടോഷൂട്ടുമായി നടി

Manjima Mohan

കെ ആര്‍ അനൂപ്

, വ്യാഴം, 27 ജൂണ്‍ 2024 (09:17 IST)
Manjima Mohan
സോഷ്യല്‍ മീഡിയയോട് അല്പം അകലം പാലിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നടി മഞ്ജിമയും ഭര്‍ത്താവ് ഗൗതമും. എന്തും സോഷ്യല്‍ മീഡിയയില്‍ തുറന്നു കാണിക്കുന്നതിനോട് താന്‍ ഒട്ടും യോജിക്കുന്നില്ലെന്നും തുടക്കത്തില്‍ ഒക്കെ താന്‍ അങ്ങനെ ആയിരുന്നെങ്കിലും ഇപ്പോള്‍ അങ്ങനെ അല്ലെന്നും മഞ്ജിമ പറഞ്ഞിട്ടുണ്ട്. ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ടുകള്‍ പങ്കുവെക്കാന്‍ 
 നടി മറക്കാറില്ല. ഇപ്പോഴിതാ പുത്തന്‍ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് താരം. ഭര്‍ത്താവ് നടനുമായ ഗൗതം കാര്‍ത്തിക്ക് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഫോട്ടോഷൂട്ട് വളരെയധികം ഇഷ്ടമായി. കമന്റ് ബോക്‌സില്‍ തന്റെ സന്തോഷം ഗൗതം പങ്കുവെച്ചു.
 
തന്റെ പ്രണയം അച്ഛന്‍ വിപിന്‍ മോഹനോട് തുറന്നുപറയാന്‍ മഞ്ജിമയ്ക്ക് മടിയുണ്ടായിരുന്നില്ല.ദേവരാട്ടത്തിന് ശേഷം മഞ്ജിമയ്ക്ക് ഒരു ആക്‌സിഡന്റ് ഉണ്ടായി. കാലിനായിരുന്നു പരിക്ക്. ആറുമാസകാലത്തോളം വാക്കറിന്റെ സഹായത്തോടെയാണ് നടി നടന്നത്. ചികിത്സയുടെ ഭാഗമായി ചെന്നൈയിലായിരുന്നു മഞ്ജിമ താമസിച്ചിരുന്നത്. ഈ ദിവസങ്ങളില്‍ എല്ലാ സഹായങ്ങള്‍ക്കും ഗൗതം കാര്‍ത്തിക്ക് മുന്നില്‍ ഉണ്ടായിരുന്നു.ഗൗതം കാര്‍ത്തിക്കിനെ കുറിച്ച് നടിയുടെ അച്ഛന്‍ മോഹന് നല്ല അഭിപ്രായമാണ്.
2022 നവംബര്‍ 28 ആയിരുന്നു ഗൗതം കാര്‍ത്തിക്-മഞ്ജിമ വിവാഹം.ചെന്നൈയിലെ ഗ്രീന്‍ മിഡോസ് റിസോര്‍ട്ടില്‍ വെച്ച് നടന്ന ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.2019ല്‍ പുറത്തിറങ്ങിയ ദേവരാട്ടം എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ഇരുവരും പരിചയപ്പെട്ടതും പ്രണയത്തിലായതും.
 
11 മാര്‍ച്ച് 1993 ജനിച്ച നടിക്ക് 31 വയസ്സാണ് പ്രായം.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'സീനില്‍ എഴുതിയിരിക്കുന്നത് തുണിയില്ല എന്നാണ്,തുണി വേണമെന്ന് പറഞ്ഞിട്ട് കാര്യമില്ല';'ആണും പെണ്ണും'സിനിമയിലെ ഇന്റിമേറ്റ് സീനിനെക്കുറിച്ച് ദര്‍ശന രാജേന്ദ്രന്‍