Publish Date: Sun, 21 Jul 2024 (16:01 IST)
Updated Date: Sun, 21 Jul 2024 (16:09 IST)
കുഞ്ഞിന് ആരോ കൊടുത്ത ഗിഫ്റ്റ് ഫ്രോക്കുമിട്ടാണ് കോളേജിലെ പരിപാടിക്ക് വന്നിരിക്കുന്നതെന്ന് നടി അമല പോളിനെതിരെ വിമര്‍ശനവുമായി കാസ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമര്‍ശനം. കഴിഞ്ഞദിവസം കൊച്ചിയിലെ സെന്‍ ആല്‍ബര്‍ട്ട് കോളേജില്‍ നടന്ന ഒരു പരിപാടിയില്‍ അമല പോള്‍ മുഖ്യാതിഥിയായി എത്തിയിരുന്നു. ഇതിലെ വസ്ത്രധാരണത്തെക്കുറിച്ച് പലരും വിമര്‍ശനം ഉന്നയിക്കുകയുണ്ടായി. ഷോര്‍ട്ട് ഫ്രോക്ക് ധരിച്ചാണ് താരം എത്തിയത്. എത്ര വലിയ നടി ആയാലും പരിപാടിക്ക് ക്ഷണിച്ചത് കോളേജിലേക്ക് ആയിരുന്നു. അല്ലാതെ മുംബൈയിലെ ഡാന്‍സ് ബാറിന്റെ ഉദ്ഘാടനത്തിന് ആയിരുന്നില്ല. നടിക്ക് ഈയിടെ ജനിച്ച മകള്‍ക്ക് ഒമ്പതാം വയസ്സില്‍ ഇടാന്‍ കണക്കാക്കി ആരോ കൊടുത്ത ഗിഫ്റ്റ് ഫ്രോക്ക് ഇട്ടാണ് പരിപാടിക്ക് വന്നിരിക്കുന്നത്.
പൊതുപരിപാടികളില്‍ മാന്യമായി വസ്ത്രം ധരിക്കുന്ന എത്രയോ നടീനടന്മാര്‍ ഈ മലയാള സിനിമയിലുണ്ട്. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് അതിഥികളായി ചലചിത്ര താരങ്ങള്‍ കൂടിയേ തീരുവെങ്കില്‍ അവരില്‍ ആരെയെങ്കിലും വിളിക്കാം. പകരം ഇത്തരം മുതലകളെ തന്നെ കെട്ടി എഴുന്നള്ളിക്കണമെന്ന് ആര്‍ക്കാണ് ഇത്ര താല്പര്യം എന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.