Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: മലപ്പുറത്തും കാസര്‍ഗോഡും താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചു

താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചതോടു കൂടി സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഹരിക്കപ്പെടുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

SSLC Result 2024 Live Updates

രേണുക വേണു

, വ്യാഴം, 11 ജൂലൈ 2024 (16:03 IST)
പ്ലസ് വണ്‍ പ്രവേശനത്തിലെ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിനായി മലപ്പുറത്തും കാസര്‍ഗോഡും താല്‍ക്കാലി ബാച്ചുകള്‍ അനുവദിച്ചു. മലപ്പുറത്ത് 74 സ്‌കൂളുകളിലായി 120 താല്‍ക്കാലിക ബാച്ചുകളും കാസര്‍ഗോഡ് 18 സ്‌കൂളുകളിലായി 18 താല്‍ക്കാലിക ബാച്ചുകളുമാണ് അനുവദിച്ചിട്ടുണ്ട്. 
 
മലപ്പുറം ജില്ലയിലും കാസര്‍ഗോഡ് ജില്ലയിലുമായി ആകെ 138 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കുന്നതിന് ഒരു വര്‍ഷം പതിനാല് കോടി തൊണ്ണൂറ് ലക്ഷത്തി നാല്‍പതിനായിരം രൂപയുടെ (14,90,40,000) അധിക സാമ്പത്തിക ബാധ്യത പ്രതീക്ഷിക്കുന്നതായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി നിയമസഭയില്‍ പറഞ്ഞു. 
 
താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചതോടു കൂടി സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഹരിക്കപ്പെടുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൗദിയിലേക്ക് നഴ്‌സുമാരെ ആവശ്യമുണ്ട്; അഭിമുഖം ജൂലൈ 22 മുതല്‍ 26 വരെ