Select Your Language

Notifications

webdunia
webdunia
webdunia
webdunia

എങ്ങനെ എങ്കിലും അവിടെ നിന്ന് ഓടിപ്പോയാല്‍ മതിയെന്ന ഫീലാണ്: ഹണി റോസ്

Honey Rose

നിഹാരിക കെ എസ്

, ചൊവ്വ, 12 നവം‌ബര്‍ 2024 (16:55 IST)
സിനിമയിൽ സജീവമല്ലെങ്കിലും ഹണി റോസ് എപ്പോഴും ലൈംലൈറ്റിൽ തിളങ്ങാറുണ്ട്. നിരന്തരം ഉദ്ഘാടനം ചെയ്യാൻ പോകുന്നതിനാൽ ‘ഉദ്ഘാടനം സ്റ്റാര്‍’ എന്നാണ് ഹണി റോസിനെ സോഷ്യല്‍ മീഡിയ വിളിക്കുന്നത്. വിവാഹച്ചടങ്ങുകളേക്കാള്‍, അവാര്‍ഡ് ഷോയ്ക്ക് പോകുന്നതിനേക്കാള്‍ കൂടുതല്‍ തനിക്കിഷ്ടം ഉദ്ഘാടനം ചെയ്യാനാണ് എന്നാണ് ഹണി റോസ് പറയുന്നത്.  
 
'ഞാന്‍ ഏറ്റവും എഞ്ചോയ് ചെയ്യുന്ന ഒന്നാണ് ഉദ്ഘാടനങ്ങളില്‍ പങ്കെടുക്കുക എന്നത്. ആളുകള്‍ നമുക്ക് വേണ്ടി കാത്ത് നില്‍ക്കുന്നതും അവരുടെ സ്‌നേഹവും എല്ലാം എനിക്കിഷ്ടമാണ്. ഒരാളുടെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്നതാകും നമ്മള്‍ ഉദ്ഘാടനം ചെയ്യാന്‍ പോകുന്ന ഷോപ്പ്. നന്നായി വരണമേയെന്ന് പറഞ്ഞ് അയാള്‍ ആരംഭിക്കുന്ന സ്ഥാപനത്തിലേക്ക് നമുക്ക് ക്ഷണം വരുന്നത്. അത് ഒരു അനുഗ്രഹമായാണ് ഞാന്‍ കാണുന്നത്. ആ വൈബ് എനിക്ക് ഇഷ്ടമാണ്. 
 
പക്ഷെ കുറേ ആളുകള്‍ കൂടുന്ന കല്യാണത്തിന് പോകുന്നത് എനിക്ക് ഭയങ്കര ഡിസ്‌കംഫേര്‍ട്ടാണ്. അവാര്‍ഡ് ഷോയ്ക്ക് പോയാലും ഭീകര പ്രശ്‌നമാണ് എനിക്ക്. എങ്ങനെ എങ്കിലും അവിടെ നിന്ന് ഓടിപ്പോയാല്‍ മതിയെന്ന ഫീലാണ്. ഇന്‍ഗുറേഷന് പോയാല്‍ ഭയങ്കര കംഫേര്‍ട്ടാണ്. അവിടം വിട്ട് പോകാന്‍ തോന്നില്ല.

ഫങ്ഷന് പോകുമ്പോള്‍ എന്ത് ഡ്രസ് ധരിക്കും എന്നതില്‍ കണ്‍ഫ്യൂഷന്‍ തോന്നാറുണ്ട്. നേരത്തെ തന്നെ വാങ്ങിച്ച് വച്ചിട്ടുള്ള കലക്ഷനില്‍ നിന്നാണ് ഡ്രെസ് സെലക്ട് ചെയ്യുന്നത്. ആഘോഷങ്ങള്‍ വരുമ്പോള്‍ നേരത്തെ തന്നെ പ്ലാന്‍ ചെയ്യും.  കാറിലിരിക്കുമ്പോഴാണ് ഉദ്ഘാടനം ചെയ്യാന്‍ പോകുന്ന ഷോപ്പിന്റെ ഡീറ്റെയ്ല്‍സ് അറിയാറുള്ളത്', എന്നാണ് ഹണി റോസ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്ത്രീകള്‍ എപ്പോഴും തുല്യതയില്‍ വിശ്വസിക്കണം, പക്ഷെ ആ തുല്യത എനിക്ക് വേണ്ട: സ്വാസിക