Webdunia - Bharat's app for daily news and videos

Install App

പൊലീസ് ആര്‍ക്കൊപ്പം ?; റോഷന്‍ ആന്‍ഡ്രൂസിനെതിരായ കേസില്‍ സംഭവിക്കുന്നത് - ഡിജിപിക്ക് പുതിയ പരാതി

Webdunia
ചൊവ്വ, 19 മാര്‍ച്ച് 2019 (11:19 IST)
സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് വീട്ടില്‍ കയറി ആക്രമിച്ചെന്ന പരാതിയില്‍ പൊലീസ് തുടര്‍നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് ആൽവിൻ ആന്റണിയും ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഡി​ജി​പി ലോക്നാഥ് ബഹ്റക്ക് പരാതി നൽകി.

പരാതിയില്‍ നടപടി ഉടനുണ്ടാകുമെന്ന് ഡിജിപി അറിയിച്ചു. സംവിധായകന്റെ ആക്രമണത്തില്‍ എറണാകുളം സൗത്ത്​പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം വൈകുന്നുവെന്നാണ് ആൽവിൻ ആന്റണിയുടെ ആരോപണം.

കൊച്ചി പനമ്പിള്ളി നഗറിലുള്ള ആല്‍‌വിന്റെ വീട്ടില്‍ കയറി അക്രമം നടത്തിയെന്ന പരാതിയില്‍ റോഷന്‍ ആന്‍ഡ്രൂസിനും സുഹൃത്ത് നവാസിനുമെതിരെയും എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് കേസെടുത്തിരുന്നു.

കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സംവിധായകനും സംഘവും ആല്‍‌വിന്റെ വീട്ടിലെ ജനലും മറ്റും അടിച്ചു തകര്‍ത്തതിനു പുറമെ, സ്ത്രീകളെ ഉപദ്രവിച്ചതായും പരാതിയില്‍ പറയുന്നു.

എന്നാല്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ പരാതിയില്‍ ആല്‍വിനെതിരെയും കേസെടുത്തിട്ടുണ്ട്. റോഷന്‍ ആന്‍ഡ്രൂസിനെയും സുഹൃത്ത് നവാസിനെയും ആക്രമിച്ച് പരുക്കേല്‍പ്പിച്ചു എന്ന പരാതിയില്‍ ആല്‍വിന്‍ ആന്റണിക്കും സുഹൃത്ത് ബിനോയ്ക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഒരു പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് റോഷന്‍ ആന്‍ഡ്രൂസ് വീട്  ആക്രമിച്ചതെന്ന് ആല്‍വിന്‍ ആല്‍വിന്‍ ജോണ്‍ ആന്റണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

പെൺകുട്ടിയെ കൈകാലുകൾ ബന്ധിച്ചു പീഡിപ്പിച്ച 65 കാരന് ജീവപര്യന്തം തടവ്

സന്തോഷ വാര്‍ത്ത! തൊഴിലുറപ്പുകാര്‍ക്കും ഇനിമുതല്‍ പിഎഫ്

പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ തീവ്ര ന്യുനമര്‍ദ്ദം അതിതീവ്ര ന്യുനമര്‍ദ്ദമായി; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments