Select Your Language

Notifications

webdunia
webdunia
webdunia
webdunia

പട്ടിക്കുട്ടിയെ യുവാവ് ലൈംഗികമായി പീഡിപ്പിച്ചു, സി‌സി‌ടിവിയില്‍ എല്ലാം പതിഞ്ഞു!

പട്ടിക്കുട്ടിയെ യുവാവ് ലൈംഗികമായി പീഡിപ്പിച്ചു, സി‌സി‌ടിവിയില്‍ എല്ലാം പതിഞ്ഞു!
, തിങ്കള്‍, 18 മാര്‍ച്ച് 2019 (17:30 IST)
സ്ത്രീകള്‍ക്കെതിരായ ആക്രമണം ഒരു പതിവ് വാര്‍ത്തയായ പശ്ചാത്തലത്തില്‍ അതിലും ഹീനമായ ഒരു പ്രവര്‍ത്തിയെ സംബന്ധിച്ച വിവരങ്ങള്‍ ചെന്നൈയില്‍ നിന്ന് ലഭിക്കുന്നു. ഒരു പട്ടിക്കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച ചെറുപ്പക്കാരനെക്കുറിച്ചാണ് റിപ്പോര്‍ട്ട് ലഭിക്കുന്നത്.
 
കഴിഞ്ഞ വ്യാഴാഴ്ച ചെന്നൈ മാധവാരത്തിലുള്ള ഒരു മൈതാനത്തിലാണ് മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച സംഭവം. അജ്ഞാതനായ ഒരു ചെറുപ്പക്കാരന്‍ ഒരു നായ്‌ക്കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്‍റെ സിസി‌ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തിന് ദൃക്‌സാക്ഷിയായ ഒരു യുവതി പൊലീസില്‍ പരാതി നല്‍കി.
 
മൃഗസ്നേഹിയായ യുവതിയുടെ വീട്ടില്‍ 15ലധികം തെരുവ് നായ്ക്കളെ വളര്‍ത്തുന്നുണ്ട്. അതില്‍ ഒരു നായ്ക്കുട്ടിക്കാണ് ഈ ദാരുണ അനുഭവമുണ്ടായത്. 
 
തന്‍റെ വീട്ടരികിലുള്ള മൈതാനത്തില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പട്ടിക്കുട്ടിയെ അജ്ഞാതനായ ഒരു യുവാവ് കൈയിലെടുക്കുകയായിരുന്നു എന്ന് യുവതി മൊഴി നല്‍കി. പട്ടിക്കുട്ടിയെ ലാളിക്കുന്നതിനായാണ് യുവാവ് അതിനെ എടുത്തതെന്നാണ് യുവതി കരുതിയത്. എന്നാല്‍ പെട്ടെന്ന് അയാള്‍ പാന്‍റ് അഴിക്കുകയും നായ്ക്കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു എന്നാണ് യുവതിയുടെ മൊഴി. 
 
സംഭവം കണ്ട് യുവതി ബഹളം വച്ചു. ഉടന്‍ തന്നെ ആ യുവാവ് നായ്ക്കുട്ടിയെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയും ചെയ്തു. എന്നാല്‍ ഈ സംഭവമെല്ലാം അടുത്തുള്ള സി സി ടി വി ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്യപ്പെടുകയായിരുന്നു. 
 
എന്നാല്‍ സി സി ടി വി ദൃശ്യങ്ങളില്‍ യുവാവിന്‍റെ മുഖം വ്യക്തമാകാത്തതിനാല്‍ പൊലീസിന് ഈ കേസില്‍ മുമ്പോട്ടുപോകാനുള്ള വഴി അടഞ്ഞിരിക്കുകയാണ് എന്നുതന്നെ പറയാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എം സീരീസിന് പിന്നാലെ എക്കണോമി സ്മാർട്ട്ഫോൺ ഗ്യാലക്സി A10മായി സാംസങ്, വില വെറും 8,490 രൂപ !