Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാലിന്റെ ഫസ്റ്റ് ഡേ കളക്ഷന്‍ തകര്‍ക്കാന്‍ മമ്മൂട്ടി; സിബിഐ 5 ഞായറാഴ്ച റിലീസ് ചെയ്യുന്നത് രണ്ടും കല്‍പ്പിച്ച് !

Webdunia
വ്യാഴം, 21 ഏപ്രില്‍ 2022 (08:58 IST)
സിബിഐ 5 - ദ ബ്രെയ്ന്‍ മേയ് ഒന്നിന് തിയറ്ററുകളിലെത്തുന്നതിന്റെ ആവേശത്തിലാണ് മമ്മൂട്ടി ആരാധകര്‍. മമ്മൂട്ടിയേക്കാള്‍ ഫാന്‍സ് സേതുരാമയ്യര്‍ക്ക് ഉണ്ടെന്ന് സാക്ഷാല്‍ മമ്മൂട്ടി തന്നെ പറഞ്ഞത് ശരിവയ്ക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ പോകുന്നത്. റിലീസ് ദിവസം വന്‍ ആഘോഷങ്ങള്‍ക്കാണ് ആരാധകര്‍ പദ്ധതിയിട്ടിരിക്കുന്നത്. റിലീസിന് ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ ഓണ്‍ലൈന്‍ ടിക്കറ്റ് വിതരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
 
സിബിഐ അഞ്ചാം ഭാഗത്തിന് റിലീസ് ദിവസം ഫാന്‍സ് ഷോയും ഉണ്ടാകും. രാവിലെ 8.30 നാണ് ഫാന്‍സ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്. വേള്‍ഡ് വൈഡ് ആയാണ് സിബിഐ 5 റിലീസ് ചെയ്യുന്നത്. ജിസിസിയില്‍ വമ്പന്‍ റിലീസിനാണ് അണിയറ പ്രവര്‍ത്തകര്‍ പദ്ധതിയിട്ടിരിക്കുന്നത്. മേയ് 1 ഞായര്‍ മുതല്‍ അഞ്ച് ദിവസത്തേക്ക് യുഎഇയില്‍ അവധിയാണ്. മലയാളത്തിലെ ഫസ്റ്റ് ഡേ ബോക്‌സ് ഓഫീസ് കളക്ഷനില്‍ റെക്കോര്‍ഡ് ഇടുകയാണ് സിബിഐ 5 ലക്ഷ്യമിടുന്നത്.
 
രണ്ട് മണിക്കൂറും 42 മിനിറ്റുമാണ് സിനിമയുടെ ദൈര്‍ഘ്യം. എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധുവാണ് സിബിഐ സീരിസിന്റെ അഞ്ചാം ഭാഗം സംവിധാനം ചെയ്തിരിക്കുന്നത്. മമ്മൂട്ടി, മുകേഷ്, ആശ ശരത്ത്, ജഗതി, പിഷാരടി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തോല്‍വി കൗണ്‍സിലര്‍മാരുടെ തലയിലിടണ്ട, വോട്ട് കുറഞ്ഞതിന്റെ കാരണം കൃഷ്ണകുമാറിന്റെ ഭാര്യയോട് ചോദിക്കണം, ബിജെപിയിലെ പോര് പരസ്യമാക്കി എന്‍ ശിവരാജന്‍

ബിജെപി അധ്യക്ഷസ്ഥാനം ഒഴിയാൻ തയ്യാർ, രാജിസന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

കെ.സുരേന്ദ്രന്‍ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റണോ? ഇങ്ങനെ ചെയ്യുക

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

അടുത്ത ലേഖനം
Show comments