Webdunia - Bharat's app for daily news and videos

Install App

‘മിഷേൽ കേസിൽ പുനരന്വേഷണം വേണം': ആനന്ദ് ശ്രീബാല കണ്ട ശേഷം താരങ്ങൾ പ്രതികരിക്കുന്നു

നിഹാരിക കെ എസ്
വെള്ളി, 22 നവം‌ബര്‍ 2024 (13:10 IST)
അഭിലാഷ് പിള്ള തിരക്കഥ ഒരുക്കി വിഷ്ണു വിനയ് സംവിധാനം ചെയ്ത ചിത്രമാണ് ആനന്ദ് ശ്രീബാല. ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി തിയേറ്ററിൽ മുന്നേറുകയാണ്. അർജുൻ അശോകൻ, അപർണ ദാസ്, സം​ഗീത എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം വലിയ തോതിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. 
 
അറിയപ്പെടാത്തൊരു കേസ് ആനന്ദ് ശ്രീബാല വെളിച്ചത്ത് കൊണ്ടുവന്നുവെന്ന് നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യു പറഞ്ഞു. വളരെയധികം ത്രില്ലിം​ഗ് ചിത്രമാണിത്. സിനിമ ഒരുപാട് ഇഷ്ടമായി. ഇതുപോലെ തെളിയിക്കപ്പെടാത്ത ഒരുപാട് കേസുകളുണ്ട്. നമ്മൾ മറന്ന  മറന്ന ഇത്തരം കൊലപാതകങ്ങളൊക്കെ മറനീക്കി പുറത്തുവരട്ടെ. അഭിലാഷ് പിള്ളയുടെ കഥയും കഥാപാത്രങ്ങളും പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ടെന്നും ജോയ് മാത്യു പറഞ്ഞു.
 
നല്ല ഇമോഷൻസ് നിറഞ്ഞ സിനിമയാണെന്നും ഒട്ടും ബോറടിപ്പിക്കില്ലെന്നും നടൻ ബിബിൻ ജോർജ് പ്രതികരിച്ചു. ആനന്ദ് ശ്രീബാല പ്രേക്ഷകരെ കഥക്കുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നുണ്ട്. പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സാണ് ചിത്രത്തിലുള്ളതെന്നും നടൻ പറഞ്ഞു.
അയ്യപ്പനെ അപമാനിച്ച് രാം ചരൺ? ഇളകി ഭക്തർ  
 
അഭിലാഷ് പിള്ളയുടെ കഥ ​ഗംഭീരം എന്നായിരുന്നു മേജർ രവിയുടെ പ്രതികരണം. ഒരു സാധാരണക്കാരൻ വിചാരിച്ചാലും പല കേസുകളും തെളിയിക്കാൻ സാധിക്കുമെന്ന് ആനന്ദ് ശ്രീബാല പഠിപ്പിച്ചു. കേരളാ പൊലീസിനോടുള്ള ഒരു സന്ദേശം കൂടിയാണ് ഈ സിനിമ. പൊലീസ് സത്യസന്ധമായി കൂടെ നിന്നാൽ ഏത് കേസും തെളിയിക്കാൻ സാധിക്കുമെന്ന് ചിത്രം പറഞ്ഞുതരുന്നുണ്ടെന്നും മേജർ രവി പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നടനും അധ്യാപകനുമായ അബ്ദുൽ നാസർ പോക്സോ കേസിൽ മലപ്പുറത്ത് അറസ്റ്റിൽ

എളുപ്പപണി വേണ്ട; വിദ്യാര്‍ഥികള്‍ക്ക് പഠന കാര്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ നല്‍കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

മന്ത്രിമാര്‍ നേരിട്ടെത്തും; ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ താലൂക്കുതല അദാലത്ത് ഡിസംബറില്‍

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

അടുത്ത ലേഖനം
Show comments