Select Your Language

Notifications

webdunia
webdunia
webdunia
webdunia

World Cancer Day 2023: യുവരാജ് സിങ് മുതല്‍ മംമ്ത മോഹന്‍ദാസ് വരെ; അര്‍ബുദത്തോട് പോരാടിയ സെലിബ്രിറ്റികള്‍

അര്‍ബുദത്തിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുക, അര്‍ബുദ ചികിത്സ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക എന്നിവയാണ് അര്‍ബുദ ദിനത്തിന്റെ ലക്ഷ്യം

World Cancer Day 2023: യുവരാജ് സിങ് മുതല്‍ മംമ്ത മോഹന്‍ദാസ് വരെ; അര്‍ബുദത്തോട് പോരാടിയ സെലിബ്രിറ്റികള്‍
, ശനി, 4 ഫെബ്രുവരി 2023 (10:08 IST)
World Cancer Day 2023: എല്ലാ വര്‍ഷവും ഫെബ്രുവരി നാല് ലോക അര്‍ബുദ ദിനമാണ്. അര്‍ബുദ രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ വളര്‍ത്തുന്നതിനാണ് എല്ലാവര്‍ഷവും ഫെബ്രുവരി നാല് ലോക അര്‍ബുദ ദിനമായി ആചരിക്കുന്നത്. അര്‍ബുദത്തിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍  പ്രോത്സാഹിപ്പിക്കുക, അര്‍ബുദ ചികിത്സ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക എന്നിവയാണ് അര്‍ബുദ ദിനത്തിന്റെ ലക്ഷ്യം. അര്‍ബുദമെന്ന രോഗത്തോട് പോരാടിയ സെലിബ്രിറ്റികള്‍ ആരൊക്കെയാണെന്ന് നോക്കാം. 
 
1. യുവരാജ് സിങ് 
 
2011 ലാണ് യുവരാജ് സിങ് അര്‍ബുദ ബാധിതനായത്. താരത്തിന് ശ്വാസകോശ സംബന്ധമായ ക്യാന്‍സര്‍ ആയിരുന്നു. യുഎസില്‍ പോയി യുവരാജ് ചികിത്സയ്ക്ക് വിധേയനായിരുന്നു. അര്‍ബുദത്തോട് പോരാടി ഇന്ത്യക്ക് വേണ്ടി യുവരാജ് സിങ് കളിക്കളത്തില്‍ ഇറങ്ങിയിട്ടുണ്ട്. പിന്നീട് താരം അര്‍ബുദ മുക്തനായി. 
 
2. ഇര്‍ഫാന്‍ ഖാന്‍ 
 
അപൂര്‍വ്വമായി കണ്ടുവരുന്ന ന്യൂറോ എന്‍ഡോക്രൈന്‍ ക്യാന്‍സറാണ് നടന്‍ ഇര്‍ഫാന്‍ ഖാനെ ബാധിച്ചത്. ഞെരമ്പുകളേയും ഹോര്‍മോണ്‍ ഉദ്പാദിപ്പിക്കുന്ന സെല്ലുകളേയും ബാധിക്കുന്ന ക്യാന്‍സറാണിത്. 2020 ഏപ്രിലില്‍ ഇര്‍ഫാന്‍ ഖാന്‍ മരണത്തിനു കീഴടങ്ങി. 
 
3. റിഷി കപൂര്‍ 
 
2020 ഏപ്രില്‍ 30 നാണ് ലുക്കീമിയ ബാധിച്ച് നടന്‍ റിഷി കപൂര്‍ മരിച്ചത്. 2018 ലാണ് റിഷി കപൂര്‍ രോഗബാധിതനായത്. ഒരു വര്‍ഷത്തോളം താരം യുഎസില്‍ ചികിത്സ തേടി. 
 
4. മനീഷ കൊയ്രാള 
 
2012 ലാണ് മനീഷയ്ക്ക് അണ്ഡാശയ അര്‍ബുദം സ്ഥിരീകരിച്ചത്. അര്‍ബുദത്തിനെതിരെ നീണ്ട പോരാട്ടമാണ് താരം നടത്തിയത്. 
 
5. മംമ്ത മോഹന്‍ദാസ് 
 
ശരീരത്തിലെ ലിംഫ് നോഡുകളെ ഗുരുതരമായി ബാധിക്കുന്ന ഹോഡ്ഗ്കിന്‍സ് ലിംഫോമയായിരുന്നു 2009 ല്‍ മംമ്തയില്‍ സ്ഥിരീകരിച്ചത്. സിനിമ കരിയര്‍ തുടങ്ങിയ സമയം. ഏഴ് വര്‍ഷത്തോളമാണ് മംമ്ത ഈ രോഗത്തോട് പോരാടിയത്. കരുത്തും ആത്മവിശ്വാസവും കൊണ്ട് കൃത്യമായ ചികിത്സകള്‍ നേടി മംമ്ത പിന്നീട് ജീവിതത്തിലേക്ക് തിരിച്ചെത്തി. അസ്ഥിമജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 2013 ല്‍ മംമ്ത വീണ്ടും രോഗത്തിന്റെ പിടിയിലായി. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആസിഫ് അലിയും മംമ്ത മോഹന്‍ദാസും പ്രണയത്തിലായിരുന്നോ? അന്ന് ഇരുവര്‍ക്കുമിടയില്‍ സംഭവിച്ചത്