'സ്ഫടികം' വീണ്ടും തിയേറ്ററുകളില്‍ എത്തുകയാണ്.'ഏഴിമല പൂഞ്ചോല'എന്ന ഗാനത്തിന്റെ പുതിയ പതിപ്പ് നിര്‍മ്മാതാക്കള്‍ പുറത്തിറക്കി.
ഏഴിമല പൂഞ്ചോല വിത്ത് റെയ്ബാന്‍ റീലോഡഡ് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ റിലീസ് ചെയ്തത്.
മോഹന്‍ലാലും കെഎസ് ചിത്രയും ചേര്‍ന്നാണ് പുതിയ ഗാനവും ആലപിച്ചിരിക്കുന്നത്.സ്ഫടികം 4കെ പതിപ്പ് തീയേറ്ററുകളിലേക്ക് ഫെബ്രുവരി 9 മുതല്‍ എത്തുകയാണ്. സിനിമയില്‍ കൂട്ടിച്ചേര്‍ത്ത ചില പുതിയ ഷോട്ടുകള്‍ ഉണ്ടാകുമെന്ന് കൊച്ചിയിലെ പ്രസ് മീറ്റിനിടെ സംവിധായകന്‍ ഭദ്രന്‍ പറഞ്ഞിരുന്നു.