Webdunia - Bharat's app for daily news and videos

Install App

Bigg Boss Malayalam Season 5: ബിഗ് ബോസ് വീട്ടിലേക്ക് മോഹന്‍ലാലിന്റെ അപ്രതീക്ഷിത എന്‍ട്രി, ഗ്രാന്‍ഡ് ഫിനാലെയ്ക്ക് മുന്‍പ് സെറീന പുറത്ത് !

അന്തിമ വിജയിയെ കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് മറ്റൊരു ട്വിസ്റ്റ് സമ്മാനിക്കുകയാണ് ബിഗ് ബോസ് ഇപ്പോള്‍

Webdunia
ശനി, 1 ജൂലൈ 2023 (15:47 IST)
Bigg Boss Malayalam Season 5: ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് ആവേശകരമായ ക്ലൈമാക്‌സിലേക്ക് എത്തിയിരിക്കുകയാണ്. തീ പാറുന്ന പോരാട്ടങ്ങള്‍ക്കൊടുവില്‍ ആരാകും ബിഗ് ബോസ് സീസണ്‍ ഫൈവിന്റെ വിജയി എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ജൂലൈ രണ്ട് ഞായറാഴ്ച വൈകിട്ട് ഏഴ് മുതലാണ് ഗ്രാന്‍ഡ് ഫിനാലെ. ഏഷ്യാനെറ്റിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും ഗ്രാന്‍ഡ് ഫിനാലെ സംപ്രേഷണം ചെയ്യും. 
 
അന്തിമ വിജയിയെ കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് മറ്റൊരു ട്വിസ്റ്റ് സമ്മാനിക്കുകയാണ് ബിഗ് ബോസ് ഇപ്പോള്‍. ഗ്രാന്‍ഡ് ഫിനാലെയുടെ തലേന്ന് ഒരു മത്സരാര്‍ഥിയെ കൂടി പുറത്താക്കിയിരിക്കുന്നു. ആറ് മത്സരാര്‍ഥികളാണ് ഗ്രാന്‍ഡ് ഫിനാലെയും കാത്ത് ബിഗ് ബോസ് വീട്ടില്‍ ഉള്ളത്. അഖില്‍ മാരാര്‍, ശോഭാ വിശ്വനാഥ്, ഷിജു അബ്ദുള്‍ റഷീദ്, ജുനൈസ് വി.പി, സെറീന ആന്‍ ജോണ്‍സണ്‍, റെനീഷ റഹ്മാന്‍ എന്നിവരാണ് ആറ് മത്സരാര്‍ഥികള്‍. ഇവരില്‍ ഒരാളാണ് ഇന്ന് എവിക്ട് ആയിരിക്കുന്നത്. 
 
മോഹന്‍ലാല്‍ നേരിട്ട് ബിഗ് ബോസ് വീട്ടിലേക്ക് എത്തിയാണ് ഇന്നത്തെ അപ്രതീക്ഷിത എവിക്ഷന്‍. തനിക്കൊപ്പം ഒരാളെ കൂടി കൊണ്ടുപോകുമെന്ന് മോഹന്‍ലാല്‍ പറയുന്നതായി പ്രൊമോ വീഡിയോയില്‍ കേള്‍ക്കാം. സെറീനയാണ് ഗ്രാന്‍ഡ് ഫിനാലെയ്ക്ക് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ബിഗ് ബോസ് വീട്ടില്‍ നിന്ന് എവിക്ട് ആയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മോഹന്‍ലാലിനൊപ്പം സെറീനയും ഇന്ന് ബിഗ് ബോസ് വീട്ടില്‍ നിന്ന് ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. 
 
നേരത്തെ ബിഗ് ബോസ് വീട്ടില്‍ നിന്ന് സെറീന എവിക്ട് ആയിരുന്നു. എന്നാല്‍ താരത്തെ സീക്രട്ട് റൂമിലേക്ക് മാറ്റുകയും പിന്നീട് തിരികെ കൊണ്ടുവരികയും ചെയ്തു. സൗന്ദര്യ മത്സരത്തില്‍ വിജയിച്ചാണ് സെറീന ബിഗ് ബോസ് ഷോയിലേക്ക് എത്തിയത്. ആദ്യം മുതല്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ബിഗ് ബോസ് മത്സരാര്‍ഥിയായിരുന്നു സെറീന. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

ലഹരിക്കേസുകളിൽ പിടിയിലാവുന്നവരിൽ അധികവും മുസ്ലീങ്ങൾ: വിവാദപ്രസംഗങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ ടി ജലീൽ

സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം കടുപ്പിച്ച് ആശാവര്‍ക്കര്‍മാര്‍: റോഡ് ഉപരോധിച്ചു

തിരുവനന്തപുരത്ത് കിടപ്പുരോഗിയായ മാതാവിനെ മകന്‍ ബലാല്‍സംഗം ചെയ്തു; 45 കാരന്‍ അറസ്റ്റില്‍

വൈദ്യുതി ബില്ല് 35ശതമാനം വരെ ലാഭിക്കാം; കെഎസ്ഇബിയുടെ അറിയിപ്പ്

എന്താണ് സോളോ പോളിയാമറി? ഡേറ്റിംഗ് ലോകത്ത് ട്രെന്റിങ്!

അടുത്ത ലേഖനം
Show comments