Select Your Language

Notifications

webdunia
webdunia
webdunia
webdunia

'സിനിമ കുറഞ്ഞിട്ടാണോ ഇങ്ങനെയുള്ള ഫോട്ടോ ഇടുന്നേ'; സദാചാരവാദിയുടെ കമന്റിന് വായടപ്പിക്കുന്ന മറുപടി നല്‍കി നടി ചാന്ദിനി

ചാന്ദിനിയുടെ ചിത്രങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഏതാനും ആളുകള്‍ മോശം കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്

Chandini against cyber attack
, ഞായര്‍, 13 നവം‌ബര്‍ 2022 (11:48 IST)
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് നടി ചാന്ദിനി. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഗ്ലാമറസ് ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. 
 
ചാന്ദിനിയുടെ ചിത്രങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഏതാനും ആളുകള്‍ മോശം കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ കമന്റ് ചെയ്ത സദാചാരവാദിക്ക് കിടിലന്‍ മറുപടിയാണ് ചാന്ദിനി കൊടുത്തത്. 
 
ചാന്ദിനിയുടെ ചിത്രത്തിനു താഴെ 'സിനിമ കുറഞ്ഞിട്ട് ആണോ' എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ' ബുദ്ധിയും ബോധവും കുറഞ്ഞിട്ടാണോ? ഇത്തരത്തില്‍ ബഹുമാനമില്ലാത്തതും ബോധമില്ലാത്തതുമായ പരാമര്‍ശങ്ങള്‍ നടത്തുന്നത്' എന്നാണ് താരത്തിന്റെ മറുപടി. 
 
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ചാന്ദിനി. കെഎല്‍ 10 പത്ത്, ഡാര്‍വിന്റെ പരിണാമം, സിഐഎ, അള്ള് രാമേന്ദ്രന്‍ എന്നിവയാണ് ചാന്ദിനിയുടെ ശ്രദ്ധേയമായ മലയാള സിനിമകള്‍.
 
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് ചാന്ദിനി. തന്റെ ചിത്രങ്ങളും വിശേഷങ്ങളും ചാന്ദിനി ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. കൊല്ലം സ്വദേശിനിയാണ് താരം.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രഘുവരന്‍ ലഹരിക്ക് അടിമയാണെന്ന് രോഹിണി അറിഞ്ഞത് വിവാഹശേഷം, ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല; എട്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ വിവാഹമോചനം