Webdunia - Bharat's app for daily news and videos

Install App

15-ാം വയസ്സില്‍ സിനിമയില്‍, മമ്മൂട്ടിയുടേയും ദിലീപിന്റേയും നായിക, വിവാദങ്ങളില്‍ നിറഞ്ഞുനിന്നു; ഈ താരം ഇപ്പോള്‍ എവിടെ?

Webdunia
ശനി, 12 ഫെബ്രുവരി 2022 (08:30 IST)
മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് ചാര്‍മി കൗര്‍. മുംബൈയില്‍ ഒരു പഞ്ചാബി കുടുംബത്തിലാണ് ചാര്‍മി ജനിച്ചത്. 15-ാം വയസ്സില്‍ സിനിമയിലെത്തിയ ചാര്‍മി തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുണ്ട്. 
 
മലയാളത്തില്‍ മമ്മൂട്ടിയുടെയും ദിലീപിന്റെയും നായികയായി അഭിനയിച്ച ചാര്‍മിയുടെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടിയുടെ നായികയായി താപ്പാനയിലും ദിലീപിന്റെ നായികയായി ആഗതനിലുമാണ് ചാര്‍മി അഭിനയിച്ചത്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ഇന്‍സ്റ്റഗ്രാമില്‍ ചാര്‍മി പുതിയ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. 
 
സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സമയത്ത് തന്നെയാണ് ചാര്‍മി വിവാദങ്ങളില്‍ ഇടംപിടിച്ചതും. അതും വളരെ ഗുരുതര സ്വഭാവമുള്ള ഒരു കേസുമായി ബന്ധപ്പെട്ട് ! മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ ചാര്‍മി അടക്കമുള്ള സിനിമാ താരങ്ങള്‍ സംശയ നിഴലില്‍ ആണ്. 2017 ലാണ് സംഭവം നടക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് ചാര്‍മി ഇപ്പോഴും പ്രതിരോധത്തിലാണ്. ഇ.ഡി. (എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) ചാര്‍മിയെ പല തവണ ഈ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളും കള്ളപ്പണം വെളുപ്പിക്കലുമാണ് ഇ.ഡി.യുടെ അന്വേഷണപരിധിയിലുള്ളത്.
 
1987 മേയ് 17 നാണ് ചാര്‍മി ജനിച്ചത്. താരത്തിന് ഇപ്പോള്‍ 34 വയസ് കഴിഞ്ഞു. തെലുങ്ക് സിനിമയിലാണ് താരം കൂടുതല്‍ സജീവമായിരുന്നത്. 2015 ന് ശേഷം സിനിമയില്‍ അത്ര സജീവമല്ല. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മദ്യവും മയക്കുമരുന്നും നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ഇത്തരക്കാര്‍ക്ക് ആയുഷ്മാന്‍ ഭാരത് യോജന പദ്ധതിയുടെ ഗുണം ലഭിക്കില്ല!

പതിനാലുകാരനെ സഹപാഠി കുത്തിക്കൊന്നു; പിന്നാലെ ടിക് ടോക് നിരോധിച്ച് അല്‍ബേനിയ

ലോണ്‍ ആപ്പുകള്‍ക്ക് പണി വരുന്നു; അനുമതിയില്ലാതെ വായ്പ നല്‍കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവ്

ഉത്തര്‍പ്രദേശിലെ ഏറ്റുമുട്ടലില്‍ മൂന്ന് ഖാലിസ്ഥാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments