Select Your Language

Notifications

webdunia
webdunia
webdunia
webdunia

48 കാരിയായ എന്നെ ഇരുപത് വയസ്സുള്ള യുവാക്കള്‍ കിടപ്പറയിലേക്ക് ക്ഷണിച്ചു, ഒരു രാത്രിക്ക് ഓഫര്‍ ചെയ്തത് അരലക്ഷം രൂപ; ദുരനുഭവം തുറന്നുപറഞ്ഞ് ചാര്‍മിള

Charmila casting couch
, തിങ്കള്‍, 24 ഏപ്രില്‍ 2023 (12:46 IST)
സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തി നടി ചാര്‍മിള. ഒരു സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കെ തന്നേക്കാള്‍ പ്രായം കുറഞ്ഞ രണ്ട് നിര്‍മാതാക്കള്‍ തന്നെ ലൈംഗികബന്ധത്തിനു നിര്‍ബന്ധിച്ചെന്ന് ചാര്‍മിള പറഞ്ഞു.
 
കോഴിക്കോട് താന്‍ ഒരു പ്രസിദ്ധ നായികയുടെ അമ്മയായി അഭിനയിക്കുന്ന ഒരു മലയാള സിനിമയുടെ ചിത്രീകരണത്തിനിടെ രണ്ട് നിര്‍മ്മാതാക്കള്‍ സെക്സിനായി നിര്‍ബന്ധിച്ചെന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. തന്നെ ബന്ധപ്പെട്ട നിര്‍മാതാക്കളുടെ പേരുകള്‍ താരം വെളിപ്പെടുത്തിയില്ല. സിനിമ മേഖലയിലുള്ളവര്‍ ഇത്തരക്കാരെ കുറിച്ച് അറിഞ്ഞിരിക്കണമെന്നും നടിമാര്‍ പ്രത്യേകിച്ച് ശ്രദ്ധിക്കണമെന്നും ചാര്‍മിള പറഞ്ഞു.
 
കിടപ്പറ ബുക്ക് ചെയ്ത ഇവര്‍ തനിക്ക് ഒരു രാത്രി വാഗ്ദാനം ചെയ്തത് 50,000 രൂപ ആയിരുന്നു എന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. കോഴിക്കോട് വെച്ചാണ് ഈ ദുരനുഭവം. നിര്‍മ്മാതാക്കള്‍ തന്റെ അസിസ്റ്റന്റിനെ സമീപിച്ച് ലൈംഗികാഭിലാഷത്തിനായി 50,000 രൂപ വാഗ്ദാനം ചെയ്തതായി ഒരു ഓണ്‍ലൈന്‍ മാധ്യമവുമായുള്ള സംഭാഷണത്തിനിടെയാണ് ചാര്‍മിള വെളിപ്പെടുത്തിയത്.
 
48 കാരിയായ എന്നെ 20 വയസ് വരെ പ്രായം കുറഞ്ഞ ആ യുവാക്കള്‍ ലൈംഗികതക്ക് ക്ഷണിച്ചപ്പോള്‍ ഞാന്‍ ഞെട്ടി പോയി. അവര്‍ രണ്ട് പേരില്‍ ഒരാള്‍ക്ക് 50000 രൂപ എന്ന രീതിയില്‍ ആയിരുന്നു പറഞ്ഞത്. തങ്ങളില്‍ ഒരാളെ തിരഞ്ഞെടുക്കാനും 48 കാരിയായ എന്നോട് ആവശ്യപ്പെട്ടിരുന്നു. താന്‍ അവിടെ നിന്നും ഉടന്‍ തന്നെ ചെന്നൈയിലേക്ക് മടങ്ങുകയായിരുന്നു എന്നും ചാര്‍മിള പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു ഓര്‍മ്മപ്പെടുത്തലാണ് ഈ സിനിമ, മഹാപ്രളയത്തെ അതിജീവിച്ച മലയാളികളുടെ ഒത്തൊരുമയുടെ, ട്രെയിലർ പങ്കുവെച്ചുകൊണ്ട് സംവിധായകന്‍ ജൂഡ് ആന്റണി