വിക്രമും സെല്‍വരാഘവനും ഒന്നിക്കേണ്ടിയിരുന്ന സിനിമയായിരുന്നു സിന്ധുബാധ്. എന്നാൽ സിനിമ ആദ്യഘട്ടത്തിൽ തന്നെ ഉപേക്ഷിക്കുകയായിരുന്നു എന്ന് ഒരു അഭിമുഖത്തില്‍ സംഗീത സംവിധായകൻ ജി വി പ്രകാശ്‍ കുമാര്‍ വ്യക്തമാക്കി.
അടുത്തിടെ ഒരു അഭിമുഖത്തിൽ തന്നെ സിനിമയെ കുറിച്ചുള്ള വിവരങ്ങൾ സംഗീതസംവിധായകനും നടനുമായ ജിവി പ്രകാശ് കുമാർ വെളിപ്പെടുത്തിയിരുന്നു. ഒരു ഗാനം സിന്ധുബാധിനായി താൻ സംഗീതം നിര്‍വഹിച്ചിരുന്നു. നാൻ സൊന്നതും മഴയെന്ന ഗാനത്തിന് സംഗീതം പകര്‍ന്നത് സിന്ധുബാധിനായിട്ടായിരുന്നു. പിന്നീട് ധനുഷിന്റെ മയക്കം എന്നാ സിനിമയില്‍ അത് ഉപയോഗിക്കുകയായിരുന്നു എന്നും സംഗീത സംവിധായകൻ പറഞ്ഞു.
നിലവിൽ ജിവി പ്രകാശ് കുമാർ ശിവ കാർത്തികേയൻ ചിത്രത്തിൻറെ തിരക്കിലാണ്.'എസ്‌കെ 21' എന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അദ്ദേഹമാണ്.'ക്യാപ്റ്റൻ മില്ലർ,' 'താങ്കലൻ,' 'എസ്‌കെ,' തുടങ്ങി നിരവധി നിരവധി വമ്പൻ പ്രൊജക്ടുകൾ സംഗീതസംവിധായകൻറെ മുന്നിലുണ്ട്.
നടൻ വിക്രമിന്റെ ഒടുവിൽ റിലീസായ ചിത്രമാണ് 'പൊന്നിയിൻ സെൽവൻ 2'. ഇപ്പോൾ തങ്കലാൻ റിലീസിനായി കാത്തിരിക്കുകയാണ് അദ്ദേഹം.2024 ജനുവരി 26 ന് ചിത്രം പ്രദർശനത്തിന് എത്തും.വിക്രമിന്റെ 62-ാം ചിത്രം വരുന്നു. എസ്.യു അരുൺ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.'ചിറ്റാ'എന്ന ചിത്രത്തിനു ശേഷം അരുൺകുമാർ എത്തുമ്പോൾ വലിയ പ്രതീക്ഷകൾ ഉണ്ട് സിനിമ പ്രേമികൾക്ക്.
വിക്രമും അരുൺ കുമാറും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.
'ചിയാൻ 62' പ്രീപ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.