Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഭീഷ്മ പര്‍വ്വം ക്രൈസ്തവരെ പിന്നില്‍ നിന്ന് കുത്തുന്നു'; മമ്മൂട്ടി ചിത്രം വിവാദത്തില്‍

'ഭീഷ്മ പര്‍വ്വം ക്രൈസ്തവരെ പിന്നില്‍ നിന്ന് കുത്തുന്നു'; മമ്മൂട്ടി ചിത്രം വിവാദത്തില്‍
, ബുധന്‍, 9 മാര്‍ച്ച് 2022 (08:46 IST)
മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വത്തിനെതിരെ ക്രൈസ്തവ സംഘടനകളും മാധ്യമങ്ങളും. ക്രൈസ്തവ കഥാപാത്രങ്ങളെ താറടിച്ചു കാണിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് സംവിധായകന്‍ അമല്‍ നീരദ് ഭീഷ്മ പര്‍വ്വത്തില്‍ നടത്തിയിരിക്കുന്നതെന്ന് ക്രൈസ്തവ അനുകൂല മാധ്യമമായ ഷെക്കെയ്‌ന ന്യൂസ് ആരോപിച്ചു. പതിഞ്ഞിരുന്ന് ക്രൈസ്തവരെ പിന്നില്‍ നിന്ന് കുത്തുന്ന അമല്‍ നീരദ് ചിത്രമെന്നാണ് ഷെക്കെയ്‌ന ന്യൂസിന്റെ ആരോപണം. ക്രിസ്ത്യന്‍ പുരോഹിതനെ നെഗറ്റീവ് ഷെയ്ഡില്‍ കാണിക്കുന്നു, ക്രിസ്ത്യന്‍ കുടുംബത്തിലെ പെണ്‍കുട്ടികളെ മുസ്ലിം കുടുംബത്തിലെ യുവാക്കള്‍ പ്രണയ കുരുക്കില്‍ പെടുത്തുന്നു, ക്രിസ്ത്യന്‍ കഥാപാത്രങ്ങളെ മാത്രം മോശമായി ചിത്രീകരിച്ചിരിക്കുന്നു, മുസ്ലിം യുവാക്കളെ സല്‍ഗുണ സമ്പന്നരായി മാത്രം കാണിച്ചിരിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് ഇവര്‍ സിനിമയ്‌ക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. ഇതെല്ലാം വ്യക്തമായ അജണ്ടയുടെ ഭാഗമാണെന്ന് ഷെക്കെയ്‌ന ടെലിവിഷന്‍ പുറത്തിറക്കിയ വീഡിയോയില്‍ പറയുന്നു. ബോക്‌സ്ഓഫീസില്‍ വന്‍ വിജയമായി ഭീഷ്മ പര്‍വ്വം മുന്നേറുന്നതിനിടെയാണ് പുതിയ വിവാദം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉദയകൃഷ്ണ ഇതുവരെ എഴുതാത്ത തരത്തിലുള്ള തിരക്കഥ, മലയാളത്തില്‍ ചര്‍ച്ച ചെയ്യാത്ത ടോപ്പിക്കുകള്‍ സിനിമയിലുണ്ട്; മോണ്‍സ്റ്ററിനെ കുറിച്ച് സംവിധായകന്റെ വാക്കുകള്‍